നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങൾ കാണാൻ ആറ് പ്രതികൾക്ക് അനുമതി
text_fieldsകൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് പകർത്തിയ അപകീർത്തികരമായ ദൃശ്യങ്ങൾ ദിലീപ് അടക്കം ആറ് പ്രതികളെ ഒരുമിച്ച് കാണിക്കാൻ കോടതി തീരുമാനിച്ചു. ദിലീപിനും അഭിഭാഷകനും ദിലീപ് ചുമതലപ്പെടുത്തുന്ന ഐ.ടി വിദഗ്ധനെയും വ്യാഴാഴ്ച ദൃശ്യങ്ങൾ കാണിക്കാനാണ് കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നത്.
ഇതിനിടെ, ദൃശ്യങ്ങൾ കാണണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ച മറ്റ് പ്രതികളായ സുനിൽകുമാർ എന്ന പൾസർ സുനി, മാർട്ടിൻ ആൻറണി, മണികണ്ഠൻ, വിജീഷ്, സനൽകുമാർ എന്നിവർക്കാണ് ദിലീപിനൊപ്പം ദൃശ്യങ്ങൾ കാണാൻ അനുമതി നൽകിയത്.
എല്ലാവർക്കുമായി ഒറ്റത്തവണയാവും കാണിക്കുക. അഡീഷനൽ സെഷൻസ് കോടതിയുടെ മേൽനോട്ടത്തിൽ വ്യാഴാഴ്ച രാവിലെ 11.30നാണ് ദൃശ്യങ്ങൾ പരിശോധിക്കുന്നത്. ദൃശ്യങ്ങൾ പരിശോധിക്കാൻ ഒറ്റക്ക് അനുവദിക്കണമെന്ന ദിലീപിെൻറ ആവശ്യം കോടതി തള്ളി. പ്രോസിക്യൂഷെൻറ സാന്നിധ്യത്തിലാവും പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.