ഇരയും പ്രതിയുമായ കേസുകളിൽ ഒരേ സമയം വിചാരണ: ദിലീപിന്‍റെ ഹരജി വിധി പറയാൻ മാറ്റി
text_fieldsകൊച്ചി: താൻ ഇരയും പ്രതിയുമായ കേസുകളുടെ വിചാരണ ഒരുമിച്ച് നടത്താൻ തീരുമാനിച്ച സാഹചര്യത്തിൽ നടിയെ ആക്രമിച്ച് അശ്ലീലദൃശ്യങ്ങൾ പകർത്തിയ സംഭവത്തിലെ കുറ്റപത്രം റദ്ദാക്കണമെന്നും വിചാരണ വെവ്വേറെ നടത്തണമെന്നും ആവശ്യപ്പെട് ട് നടൻ ദിലീപ് നൽകിയ ഹരജി ഹൈകോടതി വിധി പറയാൻ മാറ്റി. വിചാരണ എറണാകുളത്തെ പ്രത്യേക സി.ബി.ഐ കോടതിയിൽ വ്യാഴാഴ്ച തു ടങ്ങാനിരിക്കെയാണ് ദിലീപിെൻറ ഹരജിയിൽ വാദം പൂർത്തിയാക്കി ജസ്റ്റിസ് പി.ബി. സുരേഷ്കുമാർ വിധി പറയാൻ മാറ്റിയ ത്.
കേസിൽ എട്ടാം പ്രതി ദിലീപ് ഉൾപ്പെടെയുള്ളവർക്കെതിരെ കോടതി നേരേത്ത കുറ്റം ചുമത്തിയിരുന്നു. മറ്റുപ്രതി കളായ പൾസർ സുനി, മേസ്തിരി സനിൽ എന്ന സനിൽ കുമാർ, വിഷ്ണു എന്നിവർ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച ്ചെന്ന ദിലീപിെൻറ പരാതിയിലും കുറ്റം ചുമത്തിയിരുന്നു. ഇത്തരത്തിൽ ഒരുമിച്ച് കുറ്റം ചുമത്തി വിചാരണ നടത്തുന്ന ത് കേട്ടുകേൾവിയില്ലാത്തതാണെന്നും ഒരുമിച്ച് കുറ്റം ചുമത്തിയത് റദ്ദാക്കണമെന്നുമായിരുന്നു ദിലീപിെൻറ വാദം.
എന്നാൽ, ദിലീപിെൻറ പരാതി അന്വേഷിച്ച് തീർപ്പാക്കിയതാണെന്നും ഈ കേസ് നിലവിലില്ലെന്നും സർക്കാറിനുവേണ്ടി സീനിയർ ഗവ. പ്ലീഡർ വാദിച്ചു. പണം തട്ടാൻ മൂന്നുപേരും ദിലീപിനെ ഭീഷണിപ്പെടുത്തിയെന്ന വാദം േപ്രാസിക്യൂഷനില്ല. അങ്ങെന കുറ്റപത്രം നൽകിയിട്ടുമില്ല. നടിയെ ആക്രമിച്ചതിെൻറ ദൃശ്യങ്ങൾ പകർത്തി നൽകിയതിെൻറ ശേഷിക്കുന്ന പ്രതിഫലം കരാർ അനുസരിച്ച് പ്രതികൾ ആവശ്യപ്പെടുകയാണ് ചെയ്തത്. പൾസർ സുനി ഉൾപ്പെടെ പ്രതികൾ ദിലീപിനെ ഫോണിൽ വിളിച്ച് രണ്ടുകോടി ആവശ്യപ്പെട്ടെന്നാണ് പരാതി. നടിയെ ആക്രമിച്ച കേസിൽ ദിലീപിന് പങ്കുണ്ടെന്ന് തെളിയിക്കാനുള്ള വസ്തുതകൾ ഇതിലുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
എന്നാൽ, രണ്ടുകേസിലും ഒരുമിച്ച് കുറ്റം ചുമത്തിയതിൽ അപാകതയുണ്ടെന്ന് നിരീക്ഷിച്ച സിംഗിൾ ബെഞ്ച്, രണ്ടാമത്തെ കേസിൽ ചുമത്തിയ കുറ്റങ്ങൾ ഒഴിവാക്കുന്നത് പ്രോസിക്യൂഷനെ ബാധിക്കുമോയെന്ന് അറിയിക്കാൻ സർക്കാറിന് നിർദേശം നൽകി ഒന്നര മണിക്കൂർ കേസ് നീട്ടിെവച്ചു.
തുടർന്ന്, ൈവകീട്ട് നാലരയോടെ കേസ് വീണ്ടും പരിഗണിക്കുകയായിരുന്നു. ഗൂഢാലോചന സംബന്ധിച്ച കുറ്റം പാടെ ഒഴിവാക്കാനാവില്ലെങ്കിലും ദിലീപിനെ പ്രതികൾ ഭീഷണിപ്പെടുത്തിയെന്ന ഭാഗം ഒഴിവാക്കാമെന്ന് സർക്കാർ അറിയിച്ചു. പ്രതികൾ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിെച്ചന്ന പരാമർശങ്ങളും പൂർണമായും നീക്കാമെന്നും പറഞ്ഞു. എന്നാൽ, കുറ്റങ്ങൾ ഒഴിവാക്കുകയല്ല, വാദിയായ കേസിലും പ്രതിയായ കേസിലും പ്രത്യേകം വിചാരണ നടത്തണമെന്ന ആവശ്യമാണ് ഉന്നയിക്കുന്നതെന്ന് ദിലീപിെൻറ അഭിഭാഷകൻ ആവർത്തിച്ചു. തുടർന്നാണ് ഹരജി വിധി പറയാൻ മാറ്റിയത്.
നടിയെ ആക്രമിച്ച കേസിലെ വിചാരണ: ഹൈകോടതി ഉത്തരവ് നിർണായകം
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതികൾക്കെതിരെ കുറ്റം ചുമത്തിയതിൽ ഹൈകോടതി ഇടപെടലുണ്ടായാൽ വ്യാഴാഴ്ച വിചാരണ തുടങ്ങുന്ന കാര്യത്തിൽ അനിശ്ചിതത്വം. താൻ പ്രതിയും വാദിയുമായ കേസുകളിൽ ഒന്നിച്ച് വിചാരണ നടക്കുന്നത് ചോദ്യംചെയ്ത് ദിലീപ് നൽകിയ ഹരജിയിൽ വ്യാഴാഴ്ച രാവിലെ കോടതി വിധിപറയുമെന്നാണ് സൂചന. ഒരുമിച്ചു കുറ്റം ചുമത്തിയത് നിയമപരമായി നിലനിൽക്കില്ലെന്ന് ഹൈകോടതി വിധിച്ചാൽ കുറ്റം ചുമത്തൽ നടപടി വീണ്ടും നടത്തേണ്ടി വരും. അപാകതയില്ലെന്നാണ് വിധിയെങ്കിൽ വിചാരണ നടപടികൾ വ്യാഴാഴ്ച തുടങ്ങാനാവും.
പ്രോസിക്യൂഷൻ ആവശ്യപ്പെട്ട പ്രകാരം കുറ്റങ്ങളിൽ ചിലത് ഒഴിവാക്കുകയാണെങ്കിലും കുറ്റം ചുമത്തൽ നടപടി ആവർത്തിക്കേണ്ടി വരുമെന്ന അഭിപ്രായം ചില നിയമവിദഗ്ധർ പ്രകടിപ്പിക്കുന്നു. കേസിൽ നടൻ ദിലീപ് അടക്കം 10 പ്രതികൾക്കെതിരായ വിചാരണക്കാണ് വ്യാഴാഴ്ച തുടക്കം കുറിക്കുക. നടിയെ ആദ്യ സാക്ഷിയായി വിസ്തരിച്ചാവും വിചാരണ നടപടികൾ തുടങ്ങുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.