ഇനിയും ജാമ്യഹരജി നൽകാം; അല്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാം
text_fieldsകൊച്ചി: രണ്ടാം ജാമ്യ ഹരജിയും തള്ളിയതോടെ ദിലീപിന് മുന്നിൽ രണ്ടു വഴികൾ. ഒന്നുകിൽ സുപ്രീംകോടതിയെ സമീപിക്കുക. അല്ലെങ്കിൽ കുറച്ചുദിവസം കൂടി കാത്തിരുന്നശേഷം ഹൈകോടതിയിൽ തന്നെ ജാമ്യ ഹരജി നൽകുക. 45 ദിവസത്തോളം തടവിൽ കിടന്ന ശേഷമാണ് ദിലീപ് രണ്ടാം ജാമ്യ ഹരജി നൽകിയത്. എന്നാൽ, മൊബൈൽ ഫോണും മെമ്മറി കാർഡും നശിപ്പിക്കപ്പെട്ടുവെന്ന മൊഴി വിശ്വസിക്കുന്നില്ലെന്നും ഇവക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്നുമുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ച കോടതി അന്വേഷണം തുടരുകയാണ് എന്ന് വിലയിരുത്തിയാണ് ഹരജി തള്ളിയത്.
ആദ്യ സാഹചര്യത്തിൽ മാറ്റമുണ്ടായിട്ടില്ലെന്ന കോടതി വിലയിരുത്തൽ ഉടനെതന്നെ ഒരു ജാമ്യ ഹരജി കൂടി നൽകുന്നതിന് ചെറിയ തടസ്സമാണ്. ദിലീപിെൻറ ഡ്രൈവർ അപ്പുണ്ണിയെ ചോദ്യം ചെയ്യുകയും മെമ്മറി കാർഡുൾപ്പെടെ നശിപ്പിച്ചെന്ന് മൊഴി നൽകിയ അഭിഭാഷകരെ പ്രതിചേർത്ത് അറസ്റ്റ് ചെയ്ത് വിട്ടയക്കുകയും ചെയ്തിട്ടും ആദ്യ ജാമ്യഹരജി തള്ളിയപ്പോഴുള്ള സാഹചര്യം തന്നെയാണ് നിലവിലുള്ളതെന്നാണ് കോടതി വിലയിരുത്തിയത്. സാക്ഷിമൊഴികളായും രേഖകളായും ദിലീപിനെതിരെ തെളിവുണ്ടെന്ന വാദം പ്രഥമദൃഷ്ട്യാ അംഗീകരിക്കുന്ന നടപടിയാണിത്.
ഇൗ സാഹചര്യത്തിൽ അന്വേഷണം പൂർത്തിയാവുകയോ കുറ്റപത്രം നൽകുകയോ ചെയ്യുന്ന സാഹചര്യമുണ്ടാകുന്നതുവരെ ദിലീപിന് കാത്തിരിക്കേണ്ടിവരും. അതിന് കാത്തുനിൽക്കാതെ ഒരു ജാമ്യ ഹരജി കൂടി നൽകേണ്ടതുണ്ടെങ്കിൽ പോലും ഒാണം അവധി കഴിഞ്ഞിേട്ട ഇനി സാധ്യമാകൂ. അപ്പോഴേക്കും അറസ്റ്റിലായി 60 ദിവസം കഴിഞ്ഞെത്തുന്ന വാദമുന്നയിക്കാൻ കഴിയും. ഫോണിനും മെമ്മറി കാർഡിനുമായി നടക്കുന്ന അന്വേഷണം ഫലം കാണുന്നില്ലെങ്കിൽ അക്കാര്യം കൂടി ചൂണ്ടിക്കാട്ടാനാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.