Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Dileep
cancel
Homechevron_rightNewschevron_rightKeralachevron_rightദിലീപിന്റെ മുൻകൂർ...

ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

text_fields
bookmark_border

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ വ​ക​വ​രു​ത്താ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ൽ ന​ട​ൻ ദി​ലീ​പ് ഉ​ൾ​പ്പെ​ടെ പ്ര​തി​ക​ൾ ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് ഹൈ​കോ​ട​തി വീ​ണ്ടും മാ​റ്റി​വെ​ച്ചു. ഹ​ര​ജി​യി​ൽ വാ​ദ​ത്തി​ന്​ പ്രോ​സി​ക്യൂ​ഷ​ൻ സ​മ​യം തേ​ടി​യ​ത് ക​ണ​ക്കി​ലെ​ടു​ത്താ​ണ് ജ​സ്റ്റി​സ് പി. ​ഗോ​പി​നാ​ഥ് വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി​യ​ത്.

ദി​ലീ​പി​നു​പു​റ​മെ സ​ഹോ​ദ​ര​ൻ അ​നൂ​പ്, സ​ഹോ​ദ​രീ​ഭ​ർ​ത്താ​വ് ടി.​എ​ൻ. സൂ​ര​ജ്, ബ​ന്ധു​വാ​യ അ​പ്പു, സു​ഹൃ​ത്താ​യ ബൈ​ജു ചെ​ങ്ങ​മ​നാ​ട്, മ​റ്റൊ​രു സു​ഹൃ​ത്തും കേ​സി​ലെ ആ​റാം പ്ര​തി​യു​മാ​യ ശ​ര​ത് എ​ന്നി​വ​രാ​ണ് മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യ​ത്. ശ​ര​ത് ഒ​ഴി​കെ​യു​ള്ള പ്ര​തി​ക​ളെ ഹ​ര​ജി പ​രി​ഗ​ണി​ക്കു​ന്ന​തു​വ​രെ അ​റ​സ്റ്റ് ചെ​യ്യി​ല്ലെ​ന്ന് ഇ​വ​രു​ടെ ഹ​ര​ജി ക​ഴി​ഞ്ഞ ത​വ​ണ പ​രി​ഗ​ണി​ച്ച​പ്പോ​ൾ സ​ർ​ക്കാ​ർ ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു. ഇ​തു വെ​ള്ളി​യാ​ഴ്ച വ​രെ തു​ട​രും. ശ​ര​ത് ചൊ​വ്വാ​ഴ്ച​യാ​ണ് മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യ​ത്. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ദി​ലീ​പ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​ക​ൾ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന് സം​വി​ധാ​യ​ക​ൻ ബാ​ല​ച​ന്ദ്ര കു​മാ​ർ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലി​നെ​ത്തു​ട​ർ​ന്ന് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സാ​ണി​ത്. ബാ​ല​ച​ന്ദ്ര കു​മാ​റി​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​തും ഇ​യാ​ൾ ന​ൽ​കി​യ ശ​ബ്ദ​രേ​ഖ​ക​ളും അ​ന്വേ​ഷ​ണ​സം​ഘം മു​ദ്ര​വെ​ച്ച ക​വ​റി​ൽ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

പൾസർ സുനി കനത്ത മാനസിക സമ്മർദത്തിലെന്ന്​ മാതാവ്

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ ഒ​ന്നാം പ്ര​തി പ​ൾ​സ​ർ സു​നി ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​ലെ​ന്ന് മാ​താ​വ് ശോ​ഭ​ന. കേ​സി​ൽ പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ വ​ന്ന​തോ​ടെ​യാ​ണ്​ ക​ന​ത്ത സ​മ്മ​ർ​ദ​ത്തി​ലാ​യ​തെ​ന്ന്​ ശോ​ഭ​ന മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ​റ​ഞ്ഞു. എ​റ​ണാ​കു​ളം സ​ബ് ജ​യി​ലി​ലെ​ത്തി സു​നി​യെ ക​ണ്ട​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

മ​ക​നെ മു​മ്പൊ​രി​ക്ക​ലും ഇ​ത്ത​ര​മൊ​രു അ​വ​സ്ഥ​യി​ൽ ക​ണ്ടി​ട്ടി​ല്ല. എ​ന്താ​ണ്​ പ​റ്റി​യ​തെ​ന്ന്​ അ​റി​യി​ല്ല. അ​വ​ന് വ​ലി​യ ബു​ദ്ധി​മു​ട്ടു​ണ്ട്. കേ​സി​നെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ളൊ​ന്നും അ​വ​നോ​ട്​ ചോ​ദി​ക്ക​രു​തെ​ന്നാ​ണ്​ മ​ക​ൻ പ​റ​ഞ്ഞ​ത്. ''ഞാ​ൻ പ​റ​ഞ്ഞ​തു​കൊ​ണ്ട് ഒ​രു​കാ​ര്യ​വു​മി​ല്ല. എ​ല്ലാം ത​ന്നെ പു​റ​ത്തു​വ​ര​ട്ടെ. ഒ​രു​മാ​സ​ത്തേ​ക്ക് ഫോ​ണ്‍പോ​ലും ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നാ​ണ്​ ഡോ​ക്ട​ര്‍ പ​റ​ഞ്ഞ​ത്''.

പ​ൾ​സ​ർ സു​നി​യു​ടെ ജീ​വ​ന്​ ഭീ​ഷ​ണി​യു​ണ്ടെ​ന്ന് അ​മ്മ ശോ​ഭ​ന നേ​ര​ത്തേ മാ​ധ്യ​മ​ങ്ങ​ളോ​ട് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. അ​തി​നാ​ലാ​ണ് മ​ക​ൻ എ​ഴു​തി​യ ക​ത്ത് പു​റ​ത്തു​വി​ട്ട​ത്. ദി​ലീ​പ് പ​റ​ഞ്ഞി​ട്ടാ​ണ് മ​ക​ൻ എ​ല്ലാം ചെ​യ്ത​തെ​ന്നും അ​മ്മ പ​റ​യു​ക​യു​ണ്ടാ​യി. കേ​സി​ൽ വേ​റെ​യും ആ​ളു​ക​ളു​ണ്ടെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ഒ​രു​ദി​വ​സം ജി​ല്ല കോ​ട​തി​യി​ൽ വെ​ച്ചാ​ണ് ക​ത്ത് ത​ന്ന​ത്. ആ​രെ​യും കാ​ണി​ക്ക​രു​തെ​ന്നും ജീ​വ​നി​ൽ ന​ല്ല പേ​ടി​യു​ണ്ടെ​ന്നും താ​നി​ല്ലാ​താ​കു​ന്ന​ത്​ എ​ന്നാ​ണെ​ന്ന​റി​യി​ല്ലെ​ന്നും പ​റ​ഞ്ഞാ​ണ് ക​ത്ത് ത​ന്ന​ത്. അ​വ​ൻ പ​റ​ഞ്ഞി​ട്ട് ക​ത്ത് പു​റ​ത്തു​വി​ട്ടാ​ൽ മ​തി​യെ​ന്നാ​ണ് പ​റ​ഞ്ഞി​രു​ന്ന​ത് -അ​മ്മ ശോ​ഭ​ന വെ​ളി​പ്പെ​ടു​ത്തി. ക​ത്ത് പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ അ​ന്വേ​ഷ​ണ​സം​ഘം അ​മ്മ​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

അ​തേ​സ​മ​യം, ആ​ലു​വ മ​ജി​സ്‌​ട്രേ​റ്റി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ ശോ​ഭ​ന​യു​ടെ ര​ഹ​സ്യ​മൊ​ഴി​യെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. തു​ട​ർ​ന്ന്​ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്​ അ​ടു​ത്ത ആ​ഴ്ച​യി​ലേ​ക്ക്​ മാ​റ്റി.

മാധ്യമങ്ങൾ കോടതി ഉത്തരവ് ലംഘിച്ചോയെന്ന്​ പരിശോധിക്കാൻ നിർദേശം

കൊ​ച്ചി: കോ​ട​തി ഉ​ത്ത​ര​വ് ലം​ഘി​ച്ച് ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ന്‍റെ വി​ചാ​ര​ണ ന​ട​പ​ടി മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ ഹൈ​കോ​ട​തി ഡി.​ജി.​പി​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ഇ​തു​സം​ബ​ന്ധി​ച്ച് ര​ണ്ട് ആ​ഴ്ച​ക്കു​ള്ളി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​ക​ണം. വി​ചാ​ര​ണ പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ മാ​ധ്യ​മ​ങ്ങ​ൾ കേ​സ്​​വി​വ​ര​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ട​ൻ ദി​ലീ​പ് ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ് ജ​സ്റ്റി​സ് ഡോ. ​കൗ​സ​ർ എ​ട​പ്പ​ക​ത്തി​ന്‍റെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്.

കേ​സി​ന്‍റെ ര​ഹ​സ്യ​വി​ചാ​ര​ണ ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ളും പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത് ത​ട​ഞ്ഞ് വി​ചാ​ര​ണ​ക്കോ​ട​തി നേ​ര​ത്തേ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു.

എ​ന്നാ​ൽ, ഇ​ത് അ​ച്ച​ടി, ദൃ​ശ്യ മാ​ധ്യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ക​യാ​ണെ​ന്ന്​ ദി​ലീ​പി​ന്‍റെ ഹ​ര​ജി​യി​ൽ പ​റ​യു​ന്നു. മാ​ധ്യ​മ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട വാ​ർ​ത്ത​ക​ളു​ടെ വി​വ​ര​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ര​ഹ​സ്യ​വി​ചാ​ര​ണ ന​ട​ക്കു​ന്ന കേ​സി​ൽ വി​വ​ര​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്ക​രു​തെ​ന്ന കോ​ട​തി ഉ​ത്ത​ര​വു​ണ്ടാ​യി​ട്ടും ഇ​ത്​ ലം​ഘി​ച്ചെ​ന്ന പ​രാ​തി ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ലെ​ന്ന് ജ​സ്റ്റി​സ് ഡോ. ​കൗ​സ​ർ എ​ട​പ്പ​ക​ത്ത് അ​ഭി​പ്രാ​യ​പ്പെ​ട്ടു. തു​ട​ർ​ന്നാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ ഡി.​ജി.​പി അ​ന്വേ​ഷ​ണം ന​ട​ത്തി ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്. ഉ​ത്ത​ര​വ് ലം​ഘി​ച്ചെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യാ​ൽ ഉ​ചി​ത നി​യ​മ​ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നും ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ഹ​ര​ജി നി​ല​നി​ൽ​ക്കി​ല്ലെ​ന്നും ഈ ​വി​ഷ​യം ഹ​ര​ജി​ക്കാ​ര​ൻ വി​ചാ​ര​ണ​ക്കോ​ട​തി​യി​ലാ​ണ് ഉ​ന്ന​യി​ക്കേ​ണ്ട​തെ​ന്നു​മാ​ണ്​ പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി ഹാ​ജ​രാ​യ പ്രോ​സി​ക്യൂ​ഷ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ടി.​എ. ഷാ​ജി വാ​ദി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Actress Attack CaseDileep
News Summary - Actress Attack Case Dileeps Anticipatory Bail Application
Next Story