നടിയെ ആക്രമിച്ച കേസ്: ചിത്രങ്ങൾ പകർത്തിയതിന് കേെസടുക്കാൻ നിർദേശം
text_fieldsകൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിെൻറ രഹസ്യവിചാര ണ നടപടിയുടെ ചിത്രവും നടി കോടതിയിലെത്തിയ വാഹനത്തിെൻറ ചിത്രവും മൊബൈൽ ഫോണിൽ പകർ ത്തിയ രണ്ട് പേർക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം. കേസിലെ അഞ്ചാം പ്രതിയായ ഇടപ് പള്ളി കുന്നുംപുറം പള്ളിക്കപ്പറമ്പിൽ സലീം, ഇയാളുടെ സുഹൃത്ത് ആഷിഖ് എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാനാണ് എറണാകുളം അഡീഷനൽ സെഷൻസ് കോടതി നോർത്ത് പൊലീസിന് നിർദേശം നൽകിയത്.
തിങ്കളാഴ്ച കോടതിയിലെത്തിയപ്പോഴാണ് ഇവർ ദൃശ്യങ്ങൾ പകർത്തിയത്. മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ കോടതി പരിശോധിച്ചശേഷമാണ് കേസെടുക്കാൻ നിർദേശിച്ചത്. കോടതിയിൽ പ്രതികൾ മൊബൈൽ ഫോൺ കൊണ്ടുവരുന്നതിന് ചൊവ്വാഴ്ച മുതൽ നിയന്ത്രണമേർപ്പെടുത്തി. സംഭവത്തിൽ സലീമിെൻറ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ, പ്രതിക്ക് ജാമ്യം നൽകിയത് ഹൈകോടതിയാണെന്നും ഇത് റദ്ദാക്കാൻ ഹൈകോടതിയെതന്നെ സമീപിക്കാനും കോടതി നിർദേശിച്ചു.
ചൊവ്വാഴ്ച നടിയെ പ്രതിഭാഗം വിസ്തരിച്ചു. മൂന്ന് പ്രതികളുടെ അഭിഭാഷകർ വിസ്തരിക്കുന്നില്ലെന്ന് കോടതിയെ അറിയിച്ചു. മറ്റുപ്രതികളുടെ അഭിഭാഷകരുടെ വിസ്താരമാണ് തുടങ്ങിയത്. അതേസമയം, ദൃശ്യങ്ങൾ സംബന്ധിച്ച ശാസ്ത്രീയ പരിശോധനഫലം വന്നശേഷമേ ദിലീപിെൻറ അഭിഭാഷകൻ നടിയെ വിസ്തരിക്കൂവെന്ന് കോടതിയെ അറിയിച്ചു. മറ്റൊരു പ്രതിയുടെ അഭിഭാഷകനും ഇതിനുശേഷമാകും വിസ്തരിക്കുക. ബുധനാഴ്ച നടിയുടെ രണ്ട് ബന്ധുക്കൾ അടക്കം മൂന്നുപേരെ കോടതി മുമ്പാകെ വിസ്തരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.