Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനടി ആക്രമിക്കപ്പെട്ട...

നടി ആക്രമിക്കപ്പെട്ട കേസ്​: പ്രതീഷ്​ ചാക്കോ വ്യാഴാഴ്​ച ​പൊലീസിനു മുന്നിൽ ഹാജരാകും

text_fields
bookmark_border
നടി ആക്രമിക്കപ്പെട്ട കേസ്​: പ്രതീഷ്​ ചാക്കോ വ്യാഴാഴ്​ച ​പൊലീസിനു മുന്നിൽ ഹാജരാകും
cancel

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോ ഹൈകോടതിയിൽ നൽകിയ ജാമ്യാപേക്ഷ തീർപ്പാക്കി. പ്രതീഷ്​ ചാക്കോ വ്യാഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരാകണമെന്ന്​ കോടതി ഉത്തരവിട്ടു. 

നിലവിൽ ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് പ്രതീഷ് ചാക്കോയുടേത്. മറ്റ് കുറ്റങ്ങളിൽ പങ്കാളിത്തം കണ്ടെത്തിയാൽ പ്രതീഷി​​​െൻറ അറസ്​റ്റു ചെയ്യ​ുന്നതിൽ തടസമില്ലെന്നു ഹൈകോടതി വ്യക്തമാക്കി. 

അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരായി ചോദ്യം ചെയ്യലിനു വിധേയനാകാന്‍ പ്രതീഷ് ചാക്കോയോട് കോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു. കുറ്റക്കാരനല്ലെന്നു തെളിഞ്ഞാല്‍ അറസ്​റ്റുണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ ഇടക്കാല ജാമ്യം അനുവദിക്കാന്‍ കോടതി തയാറായിരുന്നില്ല. തുടർന്നാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
പൾസർ സുനി  പകർത്തിയ നടിയുടെ ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ ഫോണ്‍ പ്രതീഷ് ചാക്കോക്ക്​ കൈമാറിയെന്നാണ് പൊലീസ് ഭാഷ്യം. നടൻ ദിലീപിന് പിന്നാലെ തന്നെയും അറസ്​റ്റ്​ ചെയ്യുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് പ്രതീഷ് ചാക്കോ മുൻകൂർ ജാമ്യഹരജിയുമായി ഹൈകോടതിയിൽ എത്തിയത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highcourtkerala newsactress attackmalayalam newsevidencepratheesh chakko
News Summary - Actress attack case: Prateesh Chakko will present before Police
Next Story