Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദിലീപ് ചിത്രത്തിന്‍റെ...

ദിലീപ് ചിത്രത്തിന്‍റെ ലൊക്കേഷനിൽ രണ്ടു ദിവസം സുനി ഉണ്ടായിരുന്നു– മുരുകൻ

text_fields
bookmark_border
ദിലീപ് ചിത്രത്തിന്‍റെ ലൊക്കേഷനിൽ രണ്ടു ദിവസം സുനി ഉണ്ടായിരുന്നു– മുരുകൻ
cancel

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മുഖ്യപ്രതി പൾസർ സുനി രണ്ടു ദിവസം സിനിമാ ലൊക്കേഷനിൽ ഉണ്ടായിരുന്നുവെന്ന്​  ദിലീപ്​ ചിത്രത്തി​​​​െൻറ ലൊക്കേഷൻ മാനേജർ. ദിലീപ്​ നായകനായ ‘ജോർജേട്ടൻസ്​ പൂരം’ എന്ന ചിത്രത്തി​​​​െൻറ ലെക്കേഷൻ മാനേജറായിരുന്ന മുരുകനാണ്​ ഇക്കാര്യം വെളി​പ്പെടുത്തിയത്​. 
പൾസർ സുനി പകരക്കാരന്‍ ഡ്രൈവറായി തൃശൂരിലെ ലൊക്കേഷനിൽ എത്തിയിരുന്നു. രണ്ടു ദിവസം ലൊക്കേഷനിലുണ്ടായിരുന്നതായും മുരുകൻ ​പൊലീസിന്​ മൊഴി നൽകി. 
ദിലീപി​​​​െൻറ സിനിമാ ലെക്കേഷനിൽ  സുനി നിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്നാണ്​ മാനേജർ മുരുകനെ പൊലീസ്​ ചോദ്യം ചെയ്​തത്​. 

തൃശൂർ കിണറ്റിങ്കൽ ടെന്നീസ്​ ക്​ളബ്ബിൽ ആരാധകർക്കൊപ്പം ദിലീപ്​ എടുത്ത സെൽഫി ചിത്രത്തിൽ പൾസർ സുനിയും ഉളളതായി വ്യക്തമായിരുന്നു. എന്നാൽ ലൊക്കേഷനിൽ പൾസർ സുനി വന്നതായി അറിവില്ലെന്നാണ്​ ചിത്രത്തി​​​​െൻറ സംവിധായകൻ കെ.ബിജു അറിയിച്ചത്​. ഡ്രൈവറായോ, മറ്റേതെങ്കിലും ജോലിക്കാരനായോ പൾസർ സുനിയെ ഉൾപ്പെടുത്തിയിരുന്നില്ലെന്നും ബിജു പറഞ്ഞിരുന്നു.

പള്‍സര്‍ സുനിയെ തനിക്ക് പരിചയമില്ലെന്നും ഓര്‍മ്മയില്‍ പോലും ഇല്ലാത്തയാളാണെന്നാണ്​ ദിലീപ് പറഞ്ഞത്​. ഇത്തരക്കാരുമായി താനൊരിക്കലും കൂട്ടുകൂടുകയില്ലെന്നും ദിലീപ് വ്യക്തമാക്കിയിരുന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pulsar suniNadhirshalakshyaactress caseActor Dileep
News Summary - actress attack case: Pulsar Suni was spotted in Dileep's film location
Next Story