ബലാത്സംഗ ഇരകൾ വിചാരണഘട്ടത്തിൽ വിഷമങ്ങൾ നേരിടുന്നതായി ഹൈകോടതി
text_fieldsകൊച്ചി: ബലാത്സംഗത്തിന് ഇരയായവർ കീഴ്കോടതികളിലെ വിചാരണഘട്ടത്തിൽ ഒേട്ടറെ വ ിഷമങ്ങൾ നേരിടുന്നുണ്ടെന്ന് ഹൈകോടതി. വിചാരണക്കിടെ അനാവശ്യ ചോദ്യങ്ങൾ ഉന്നയിക്ക ുന്നതുമായി ബന്ധപ്പെട്ട് ധാരാളം പരാതി ലഭിക്കുന്നതായി ജസ്റ്റിസ് രാജാ വിജയരാഘവൻ വ്യക്തമാക്കി. നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയ കേസിൽ വനിത ജഡ്ജിയെ വിചാരണക്ക് നിയോഗിക്കണമെന്നാവശ്യപ്പെട്ട് ഇരയായ നടി നൽകിയ ഹരജി പരിഗണിക്കവെയാണ് കോടതി പരാമർശം. ഹരജി വിധി പറയാനായി മാറ്റി.
വിചാരണക്ക് വനിത ജഡ്ജി വേണമെന്ന ആവശ്യം എതിർത്തും വിചാരണ എറണാകുളത്തിന് പുറത്തേക്ക് മാറ്റുന്നത് ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാട്ടിയും കക്ഷിചേരാൻ ഒന്നാംപ്രതി പൾസർ സുനി നൽകിയ അപേക്ഷ സർക്കാറും ഇരയുടെ അഭിഭാഷകനും എതിർത്തു. ഇത്തരത്തിൽ ആവശ്യമുന്നയിക്കാൻ പ്രതിക്ക് അവകാശമില്ലെന്ന് ഇവർ കോടതിയെ ബോധിപ്പിച്ചു. ഇരയുടെ ഭരണഘടനാപരമായ അവകാശം സംരക്ഷിക്കേണ്ടതുണ്ടെന്നും അഭിഭാഷകൻ ബോധിപ്പിച്ചു. വനിത ജഡ്ജി വേണമെന്നില്ലെന്നും അനാവശ്യ ചോദ്യങ്ങൾ ചോദിക്കില്ലെന്നും ഇതിനിടെ സുനിയുടെ അഭിഭാഷകൻ വ്യക്തമാക്കി. ഇൗ സമയത്താണ് ഇരയുടെ വിഷമം നിങ്ങൾക്ക് മനസ്സിലാവില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി പരാതികളെക്കുറിച്ച് പരാമർശിച്ചത്.
എറണാകുളത്തെ സി.ബി.ഐ കോടതിയിൽ വനിത ജഡ്ജിയുണ്ടെങ്കിലും 31 കേസാണ് നിലവിൽ പരിഗണിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. സി.ബി.ഐ കോടതിക്ക് മറ്റു കേസുകളും പരിഗണിക്കാമെന്ന് ക്രിമിനൽ നടപടിചട്ടത്തിൽ പറയുന്നുണ്ട്. എന്നാൽ, മറ്റു കേസുകൾ പരിഗണിക്കേണ്ടെന്ന് ചീഫ് ജസ്റ്റിസിെൻറ മെമ്മോറാണ്ടം നിലവിലുള്ളതായും കോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.