നടിയെ ആക്രമിച്ച കേസ്: ‘മാഡം’ കെട്ടുകഥയല്ലെന്ന് സുനി
text_fieldsകുന്നംകുളം: നടിയെ ആക്രമിച്ച കേസിൽ താൻ പറഞ്ഞ ‘മാഡം’ കെട്ടുകഥയല്ലെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി. മാഡം സിനിമാരംഗത്തുനിന്നുള്ള ഒരാളാണെന്നും സുനി പറഞ്ഞു. ബൈക്ക് മോഷണ കേസുമായി ബന്ധപ്പെട്ട് കുന്നംകുളം മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴായിരുന്നു മാധ്യമപ്രവർത്തകരോട് സുനിയുടെ പ്രതികരണം.
നേരേത്ത കേസിെൻറ മുഖ്യ ആസൂത്രക മാഡം ആണെന്ന് സുനി പറഞ്ഞിരുന്നു. എന്നാൽ, നടന് ദിലീപിനെ രക്ഷിക്കാന്‍ കെട്ടിച്ചമച്ച കഥയാണ് മാഡത്തിേൻറത് എന്നാണ് അന്വേഷണ ഉദ്യേഗസ്ഥര്‍ പറഞ്ഞത്. ആക്രമണക്കേസിൽ സിനിമ മേഖലയിൽനിന്ന് കൂടുതൽ പ്രതികളില്ലെന്ന് കഴിഞ്ഞ ദിവസം പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് മാഡം െകട്ടുകഥയല്ലെന്നും സിനിമാ മേഖലയിൽനിന്നാണെന്നും സുനി കുന്നംകുളത്ത് പറഞ്ഞത്. ഈ മാസം 16 വരെ താന്‍ കാത്തിരിക്കുമെന്നും അതിനകം വി.ഐ.പിയെക്കുറിച്ച് പറഞ്ഞില്ലെങ്കിൽ താൻതന്നെ എല്ലാം പുറത്തുവിടുമെന്നും സുനി പറഞ്ഞു. സുനി ഉൾപ്പെട്ട ബൈക്ക് മോഷണ കേസ് പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചു. കനത്ത സുരക്ഷാവലയത്തിലാണ് സുനിയെ കോടതിയില്‍ ഹാജരാക്കിയത്. സുനി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നത് തടയാൻ പൊലീസ് ശ്രമിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.