നടിയെ ആക്രമിച്ച കേസ്; വിചാരണ പോക്സോ കോടതിയിൽ നടത്താനുള്ള മന്ത്രിസഭാ തീരുമാനം പിൻവലിച്ചു
text_fieldsതിരുവനന്തപുരം: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിെൻറ വിചാരണ പുതുതായി തുടങ്ങുന്ന പ്രത്യേക പോക്സോ കോടതിയ ിൽ നടത്താനുള്ള മന്ത്രിസഭാ തീരുമാനം പിൻവലിച്ചു. കേസിലെ വിചാരണ കൊച്ചിയിലെ സി.ബി.െഎ കോടതിയിൽ നടത്താൻ ഹൈകോടതി ഉത്തരവ് നിലനിൽക്കുന്ന സാഹചര്യത്തിലാണിത്. ഇൗ ഉത്തരവ് ശ്രദ്ധയിൽപെട്ടിരുന്നിെല്ലന്നാണ് സർക്കാർ വിശദീകരണം.
ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് േപാക്സോ കേസുകൾക്കായി കൊച്ചിയിൽ പ്രത്യേക കോടതി സ്ഥാപിക്കാനും നടി ആക്രമിക്കപ്പെട്ട കേസ് ഇൗ കോടതിയെ ഏൽപിക്കാനും തീരുമാനിച്ചത്. ശ്രദ്ധയിൽപെടാതെ വന്ന തീരുമാനമാണിതെന്നും ഹൈകോടതി പറഞ്ഞ പ്രകാരമാകും നടക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദിലീപിന് വിദേശത്ത് പോകാൻ അനുമതി
കൊച്ചി: നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസിൽ നടൻ ദിലീപിന് വിദേശത്ത് പോകാൻ അനുമതി. പുതിയ സിനിമയുടെ പ്രചാരണ പരിപാടികളുടെ ഭാഗമായി യു.എ.ഇ, ഖത്തർ എന്നിവിടങ്ങളിൽ സന്ദർശിക്കാനാണ് എറണാകുളം പ്രത്യേക സി.ബി.െഎ കോടതി (അഡീഷനൽ സെഷൻസ്) അനുമതി നൽകിയത്. ഇൗ രാജ്യങ്ങളിൽ ദിലീപിെൻറ ഉടമസ്ഥതയിലുള്ള ബിസിനസ് സ്ഥാപനങ്ങൾ സന്ദർശിക്കാനും അനുമതി നൽകിയിട്ടുണ്ട്.
കോടതിയിൽ സമർപ്പിച്ച പാസ്പോർട്ട് തിരികെ ലഭിക്കാനുള്ള അപേക്ഷയും ദിലീപ് ഇതിനൊപ്പം സമർപ്പിച്ചിരുന്നു. പ്രതിയെ വിദേശത്തേക്ക് പോകാൻ അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷെൻറ നിലപാട്. എന്നാൽ, ദിലീപിെൻറ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഈ മാസം 15 മുതൽ 10 ദിവസത്തേക്കാണ് ദിലീപ് വിദേശയാത്രക്ക് അനുമതി തേടിയത്. സുപ്രീംകോടതിയുടെ താൽക്കാലിക സ്റ്റേ നിലനിൽക്കുന്നതിനാൽ കേസിെൻറ വിചാരണ തുടങ്ങിയിട്ടില്ല.
യുവനടിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പ്രതികൾ പകർത്തിയ അപകീർത്തികരമായ ദൃശ്യങ്ങളാണ് കേസിലെ സുപ്രധാന തെളിവ്. ഈ ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ടാണ് പ്രതിയായ ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്. ഈ ഹരജി തീർപ്പാക്കും വരെയാണ് വിചാരണ നടപടികൾ സ്റ്റേ ചെയ്തിരിക്കുന്നത്. ദിലീപ് അടക്കം 10 പേരാണ് കേസിൽ വിചാരണ നേരിടേണ്ടത്. നേരത്തേ പലതവണ കോടതിയുടെ അനുമതിയോടെ ദിലീപ് വിദേശ യാത്ര നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.