നടിയെ ആക്രമിച്ച കേസ്: അന്വേഷണം അതിവേഗം പൂർത്തിയാക്കണമെന്ന് ബെഹ്റ
text_fields
തിരുവനന്തപുരം: കൊച്ചിയിൽ പ്രമുഖ സിനിമാതാരം ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം അതിവേഗം പൂർത്തിയാക്കണമെന്ന് ഡി.ജി.പി ലോക്നാഥ് െബഹ്റ നിർദേശം നൽകി. പ്രതികൾ ആരായാലും മുഖംനോക്കാതെ നടപടിവേണം. പ്രതികളെ സംരക്ഷിക്കുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ തെളിവുണ്ടെങ്കിൽ അറസ്റ്റിലേക്ക് പോകാമെന്നും ഡി.ജി.പി പറഞ്ഞു. അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന എ.ഡി.ജി.പി ബി. സന്ധ്യ, പ്രത്യേക അന്വേഷണസംഘം ചീഫ് ഐ.ജി ദിനേന്ദ്ര കശ്യപ് എന്നിവരെ ശനിയാഴ്ച രാത്രി വിളിച്ചുവരുത്തിയാണ് െബഹ്റ ഇക്കാര്യങ്ങൾ നിർദേശിച്ചത്.
അന്വേഷണത്തിൽ മുൻ ഡി.ജി.പി ടി.പി. സെൻകുമാർ അതൃപ്തി രേഖപ്പെടുത്തിയതിെൻറ പശ്ചാത്തലത്തിൽ കൂടിയായിരുന്നു കൂടിക്കാഴ്ച. കേസിെൻറ പുരോഗതി വിലയിരുത്തിയ അദ്ദേഹം തുടർന്നുള്ള അന്വേഷണങ്ങൾ സംഘത്തലവൻ ദിനേന്ദ്ര കശ്യപിെൻറ നേതൃത്വത്തിൽ ആയിരിക്കണമെന്ന് നിർദേശിച്ചു. കശ്യപിനെ അറിയിക്കാതെ നടൻ ദിലീപിനെയും നാദിർഷയെയും 12 മണിക്കൂറോളം ചോദ്യംചെയ്ത എ.ഡി.ജി.പിയുടെ നടപടിയിൽ െബഹ്റ അതൃപ്തി രേഖപ്പെടുത്തി. വരുംദിവസങ്ങളിൽ കൂട്ടായപ്രവർത്തനത്തിലൂടെ മാത്രമേ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാവൂവെന്നും നിർദേശിച്ചു. അന്വേഷണം നീളുന്നത് തെളിവുകൾ ഇല്ലാതാക്കാൻ പ്രതികൾക്കും സഹായികൾക്കും വഴിയൊരുക്കും. അന്വേഷണവിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർന്ന് കിട്ടാതിരിക്കാൻ പരമാവധി ശ്രദ്ധിക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
അതേസമയം അന്വേഷണസംഘത്തിൽ ഒരുമാറ്റവും വരുത്തിയിട്ടില്ലെന്ന് ബെഹ്റ അറിയിച്ചു. എ.ഡി.ജി.പി ഡോ.ബി. സന്ധ്യ തന്നെയാണ് അന്വേഷണസംഘത്തിെൻറ മേൽനോട്ടം വഹിക്കുന്നത്. അന്വേഷണസംഘാംഗങ്ങൾ തമ്മിൽ ഏകോപനമില്ല എന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. അന്വേഷണസംഘം എല്ലാകാര്യങ്ങളും പരസ്പരം ആശയവിനിമയം നടത്തിയും ചർച്ചചെയ്തും ഏറ്റവുംമികച്ച ഏകോപനത്തോടെയാണ് പ്രവർത്തിക്കുന്നതെന്നും പൊലീസ് മേധാവി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.