നടിയെ ആക്രമിച്ച കേസ്: ദിലീപിന് ഹൈകോടതി നോട്ടീസ് അയച്ചു
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്കെതിരെ പ്രോസിക്യൂഷൻ നൽകിയ ഹരജിയിൽ ഹൈകോടതി എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചു. ദിലീപ് ഉൾപ്പടെയുള്ള എതിർകക്ഷികൾക്കാണ് ഹൈകോടതി നോട്ടീസ് അയച്ചത്. ഹൈകോടതിയുടെ അവധിക്കാല ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹരജിയിൽ വിചാരണക്കോടതിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പ്രോസിക്യൂഷൻ ഉന്നയിച്ചിരുന്നത്. ഹരജി ഫയലിൽ സ്വീകരിച്ചുകൊണ്ടാണ് എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻ ഹൈകോടതി ഉത്തരവിട്ടത്.
പ്രോസിക്യൂഷന്‍റെ ആവശ്യങ്ങള്‍ വിചാരണക്കോടതി നിരന്തരം അവഗണിക്കുന്നു, നിര്‍ണായക വാദങ്ങള്‍ രേഖപ്പെടുത്തുന്നില്ല, എന്നീ പരാതികളാണ്ണ് വിചാരണക്കോടതിക്കെതിരെ പ്രോസിക്യൂഷൻ ഉന്നയിച്ചിരുന്നത്. ചില സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യവും വിചാരണക്കോടതി തള്ളിയിരുന്നു.
പ്രതികളുടെ ഫോൺ സംഭാഷണങ്ങളുമായി ബന്ധപ്പെട്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ടെലികോം കമ്പനികൾ വിചാരണക്കോടതിയിൽ സമർപ്പിച്ചിരുന്നു. സർട്ടിഫൈഡ് പകർപ്പ് അംഗീകരിക്കരുതെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. തുടർന്ന് യഥാർഥ രേഖകൾ വിളിച്ചുവരുത്താൻ പ്രോസിക്യൂഷൻ അപേക്ഷ നൽകി. ഈ അപേക്ഷ വിചാരണക്കോടതി ഡിസംബർ 21ന് തള്ളി. പ്രതികളുടെ ഫോൺ രേഖകൾ നിർണായക തെളിവാണെന്നും ഈ തെളിവുകളെ അപ്രസക്തമാക്കുന്നതാണ് വിചാരണക്കോടതിയുടെ നടപടിയെന്നുമായിരുന്നു പ്രോസിക്യൂഷന്‍റെ വാദം. ഇതോടെയാണ് പ്രോസിക്യൂഷൻ വിചാരണക്കോടതിക്കെതിരെ ഹൈകോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.