Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദിലീപ്​ ഹാജരായില്ല;...

ദിലീപ്​ ഹാജരായില്ല; പള്‍സര്‍ സുനി അടക്കം ഏഴ് പ്രതികളുടെ റിമാന്‍ഡ് നീട്ടി

text_fields
bookmark_border
ദിലീപ്​ ഹാജരായില്ല; പള്‍സര്‍ സുനി അടക്കം ഏഴ് പ്രതികളുടെ റിമാന്‍ഡ് നീട്ടി
cancel

അങ്കമാലി: നടിയെ ആക്രമിച്ച സംഭവത്തിൽ മുഖ്യപ്രതി പള്‍സർ സുനി എന്ന സുനില്‍കുമാര്‍ അടക്കം ഏഴുപ്രതികളുടെ റിമാന്‍ഡ് അങ്കമാലി മജിസ്​ട്രേറ്റ്​ കോടതി ഇൗ മാസം 31 വരെ നീട്ടി. റിമാന്‍ഡ് കാലാവധി അവസാനിച്ചതി​െനത്തുടര്‍ന്ന് ബുധനാഴ്​ച രാവിലെ 10.30ന്​ വന്‍ സുരക്ഷയിലാണ്​ പ്രതികളെ ഹാജരാക്കിയത്​. ഹാജരാകാനില്ലെന്ന്​ കാണിച്ച്​ എട്ടാം പ്രതി ദിലീപ്​ ​കോടതിയിൽ അപേക്ഷ നൽകിയിരുന്നു. കേസ്​ വീണ്ടും 31ന്​ പരിഗണിക്കും. 

എല്ലാ പ്രതികളും 31ന്​ ഹാജരാകണമെന്ന്​ കോടതി ഉത്തരവിട്ടിട്ടുണ്ട്​.​ വിചാരണക്ക്​ കേസ്​ സെഷൻസ്​ കോടതിയിലേക്ക്​ മാറ്റിക്കൊണ്ടുള്ള ഉത്തരവ്​ അന്നുണ്ടാകുമെന്ന്​ കരുതുന്നു. ചില പ്രതികൾ ഹാജരാകാത്തതുകൊണ്ടാണ്​ കേസ്​ മാറ്റിയതെന്നും സെഷൻസ്​ കോടതിയിൽ എത്തിയാ​െല വിചാരണത്തടവുകാർക്ക്​ ജാമ്യം കിട്ടൂ എന്നും സുനിയുടെ അഭിഭാഷൻ ബി.എ. ആളൂർ പറഞ്ഞു. 

അന്വേഷണ ഉദ്യോഗസ്ഥര്‍ കുറ്റപത്രത്തോടൊപ്പം കോടതിയില്‍ സമര്‍പ്പിച്ച ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹരജിയില്‍ വ്യാഴാഴ്ച തുടര്‍വാദം നടക്കും. കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ച തെളിവുകളില്‍ 93 രേഖകളുടെ പകര്‍പ്പ്​ ദിലീപി​​​െൻറ അഭിഭാഷകന്‍ കൈപ്പറ്റിയിട്ടുണ്ട്​. ശേഷിക്കുന്ന രേഖകൾ, മറ്റു ശാസ്ത്രീയ തെളിവുകളുടെ പകര്‍പ്പുകൾ എന്നിവക്കുപുറമെ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പും വേണമെന്നാണ്​ ദിലീപി​​​െൻറ ആവശ്യം. എന്നാൽ, കേസ്​ അട്ടിമറിക്കപ്പെടുമെന്ന്​ ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ഇതിനെ ശക്​തമായി എതിർക്കുകയാണ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsactress attackpulsar suniDillepMALAYALM NEWS
News Summary - Actress attack: Will be considered on 31st-Kerala news
Next Story