നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി മാറ്റില്ലെന്ന് ഹൈകോടതി
text_fieldsകൊച്ചി: നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയ കേസിെൻറ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന നടിയുടെയും േപ്രാസിക്യൂഷെൻറയും ഹരജി ഹൈകോടതി തള്ളി. ആവശ്യം അനുവദിക്കാൻ മതിയായ കാരണമില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് വി.ജി. അരുണിെൻറ ഉത്തരവ്. കോടതിയും പ്രോസിക്യൂട്ടറും ഒത്തൊരുമയോടെ പ്രവർത്തിച്ചില്ലെങ്കിൽ കുറ്റവാളി രക്ഷപ്പെടാനോ നിരപരാധി ശിക്ഷിക്കപ്പെടാനോ കാരണമാകുമെന്ന് കോടതി നിരീക്ഷിച്ചു. സത്യം പുറത്തുകൊണ്ടുവരാനും നീതിനിർവഹണത്തിനുമുള്ള ശരിയായ പരിശ്രമം കോടതിയുടെയും പ്രോസിക്യൂഷെൻറയും പ്രതികളുെട അഭിഭാഷകരുടെയും ഭാഗത്തുനിന്നുണ്ടാകുമെന്ന് പ്രതീക്ഷയും വിശ്വാസവുമുണ്ടെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി.
പ്രോസിക്യൂഷനെതിരായ ഏകപക്ഷീയ നിലപാടാണ് പ്രത്യേക ജഡ്ജി സ്വീകരിക്കുന്നതെന്നതടക്കം ആരോപണങ്ങളാണ് കോടതിമാറ്റത്തിന് കാരണമായി ഉന്നയിച്ചത്. എന്നാൽ, ഇത് ആശങ്ക മാത്രമാണെന്നും ന്യായമാണെന്ന് ബോധ്യപ്പെടേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. നടിയുടെ സ്വഭാവം പോലും ക്രോസ് വിസ്താര വേളയിൽ ചോദ്യം ചെയ്യുന്ന നിലപാടുണ്ടായിട്ടും തടഞ്ഞില്ലെന്നും സാക്ഷികളെ ബുദ്ധിമുട്ടിച്ചെന്നുമായിരുന്നു മറ്റ് ആരോപണങ്ങൾ. ഇക്കാര്യം തെളിയിക്കാനും മതിയായ വസ്തുതകൾ ഹാജരാക്കിയിട്ടില്ല.
മറ്റ് പ്രതികളെ ക്രോസ് വിസ്താരം നടത്തി നാല് മാസം കഴിഞ്ഞ് നടിയെ ക്രോസ് വിസ്താരം ചെയ്യാൻ എട്ടാം പ്രതിയായ നടൻ ദിലീപിന് അനുമതി നൽകി. ഫോറൻസിക് റിപ്പോർട്ട് ലഭ്യമാക്കാൻ സുപ്രീംകോടതി ഉത്തരവിട്ടതിനാലും കോവിഡ് മൂലവുമാണ് ഈ വൈകൽ.
പ്രോസിക്യൂഷൻ നൽകുന്ന ഹരജികൾ തീർപ്പാക്കാൻ വൈകിപ്പിക്കുന്നത് എങ്ങനെയാണ് പക്ഷപാതമാവുകയെന്ന് വ്യക്തമാക്കിയിട്ടില്ല. വൈകുന്നതിെനതിരെ ഹൈകോടതിയെ സമീപിച്ചിട്ടുമില്ല. നീതിതാൽപര്യം മുൻനിർത്തി വൈകാതെ ഉത്തരവ് പുറപ്പെടുവിക്കാൻ സ്പെഷൽ ജഡ്ജിനും ബാധ്യതയുണ്ട്. വിചാരണ വനിത ജഡ്ജിക്ക് കൈമാറാനും സമയബന്ധിതമായി പൂർത്തിയാക്കാനും ഹൈകോടതി, സുപ്രീംകോടതി ഉത്തരവുകളുണ്ട്. ഈ സാഹചര്യത്തിൽ അവരെ വീണ്ടും മാറ്റണമെന്ന് ആവശ്യപ്പെടാൻ ഉന്നയിക്കുന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്നും മാറ്റാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.