Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപള്‍സര്‍ സുനിയുടെ...

പള്‍സര്‍ സുനിയുടെ മൊബൈല്‍ ഫോണും രേഖകളും കോടതിയില്‍ ഹാജരാക്കി

text_fields
bookmark_border
പള്‍സര്‍ സുനിയുടെ മൊബൈല്‍ ഫോണും രേഖകളും കോടതിയില്‍ ഹാജരാക്കി
cancel

ആലുവ: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതിയുടെ പാസ്പോര്‍ട്ട്, മൊബൈല്‍ ഫോണ്‍, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ കോടതിയില്‍ ഹാജരാക്കി. പ്രതിയായ പള്‍സര്‍ സുനിയുടെ രേഖകളും ഫോണുമാണ് അഭിഭാഷകന്‍ മുഖേന ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്.

ശനിയാഴ്ച വൈകീട്ടോടെയാണ് അഭിഭാഷകനായ ഇ.സി. പൗലോസിന്‍െറ അടുത്ത് സുനിയും ഒളിവിലുള്ള മറ്റ് രണ്ടു പേരുമത്തെിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷക്കായാണ് അഭിഭാഷകനെ സമീപിച്ചത്. ഇവരാണ് ഫോണും തിരിച്ചറിയല്‍ രേഖകളും അഭിഭാഷകന് സൂക്ഷിക്കാന്‍ നല്‍കിയത്.  ഹാജരാക്കിയ വസ്തുക്കള്‍ കോടതി  അന്വേഷണ സംഘത്തിന് കൈമാറാന്‍ നിര്‍ദേശിച്ചു. സംഭവത്തില്‍ പൊലീസ് നേരത്തേ അറസ്റ്റുചെയ്ത ഡ്രൈവര്‍ മാര്‍ട്ടിന്‍ ആന്‍റണിയുടെ ജാമ്യാപേക്ഷയും ആലുവ കോടതിയില്‍ നല്‍കി.

കൂടുതല്‍ പേര്‍ പ്രതികളാകും

 പ്രമുഖ നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ കൂടുതല്‍ പേര്‍ പ്രതികളാകും. മുഖ്യപ്രതി പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഒളിവില്‍ കഴിയാന്‍ സൗകര്യമൊരുക്കിയവരും മറ്റുമാണ് പുതുതായി പ്രതിപ്പട്ടികയില്‍ വരുക.
സിനിമ ഷൂട്ടിങ് ലൊക്കേഷനുകളിലേക്ക് ഡ്രൈവര്‍മാരെയും വാഹനങ്ങളും  സംഘടിപ്പിച്ച് നല്‍കുന്ന ജോലികൂടി സുനി നിര്‍വഹിച്ചിരുന്നു. ഇങ്ങനെ വാഹനം വാടകക്ക് നല്‍കുന്ന സ്ഥാപനങ്ങളില്‍ വിവിധ ഫോണ്‍ നമ്പറുകളും തിരിച്ചറിയല്‍ കാര്‍ഡുകളുമാണ് നല്‍കിയിരുന്നത്. ഈ ഫോണ്‍ നമ്പറുകള്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് എറണാകുളത്തുനിന്ന് അമ്പലപ്പുഴയിലേക്ക് ഇതില്‍ ഒരു നമ്പറില്‍നിന്ന് വിളി പോയത് കണ്ടത്തെിയത്. തുടര്‍ന്നാണ്  കക്കാഴം സ്വദേശി അന്‍വറിനെ പൊലീസ് പിടികൂടിയത്.

പള്‍സര്‍ സുനി പണം ആവശ്യപ്പെട്ട് സമീപിച്ചെങ്കിലും കൈയില്‍ പണമില്ലാതിരുന്നതിനാല്‍ നല്‍കിയില്ളെന്നാണ് ഇയാള്‍ അന്വേഷണസംഘത്തെ അറിയിച്ചത്. എന്നാല്‍, ഇയാള്‍ പണം നല്‍കിയെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഇയാളെ അന്വേഷണസംഘം ചോദ്യം ചെയ്തു. സംഭവത്തിനുശേഷം സുനിയെയും സംഘത്തെയും ഒളിവില്‍ പോകാന്‍ സഹായിച്ചവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. നടിയെ വാഴക്കാലയില്‍ ഇറക്കിവിട്ടശേഷം പ്രതികള്‍ തമ്മനംഭാഗത്തുണ്ടായിരുന്നതായും ഇവിടെനിന്ന് പനമ്പിള്ളി നഗറിലേക്ക് നീങ്ങിയതായും സൂചനയുണ്ട്. സംഭവത്തിനുശേഷം ഏറെ പണമൊന്നും സംഘടിപ്പിക്കാന്‍ കഴിയാതിരുന്ന സംഘം സംസ്ഥാനം വിട്ടുപോകാനുള്ള സാധ്യതയുണ്ടെന്നും പൊലീസ് കരുതുന്നില്ല.

പ്രതിയെ വിളിച്ചത് പൊലീസ് സാന്നിധ്യത്തില്‍ –നിര്‍മാതാവ്
യുവനടി ആക്രമിക്കപ്പെട്ട കേസില്‍ താന്‍കാരണമാണ് പ്രതി രക്ഷപ്പെടാനിടയായത് എന്ന ആരോപണം തള്ളി നിര്‍മാതാവ്. പൊലീസിന്‍െറ സാന്നിധ്യത്തിലാണ് വിളിച്ചതെന്നും ഇദ്ദേഹം പറയുന്നു. അപകീര്‍ത്തികരമായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നിര്‍മാതാവ് ആന്‍േറാ ജോസഫ് പറഞ്ഞു.

ശനിയാഴ്ച രാത്രി 11.30ഓടെ രഞ്ജി പണിക്കരാണ് ആദ്യം തന്നെ വിളിക്കുന്നത്. ഉടനെ ലാലിന്‍െറ വീട്ടില്‍ ചെല്ലണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനിടെ ഫോണില്‍ നോക്കുമ്പോള്‍ ലാലിന്‍െറ മിസ്ഡ് കാള്‍ കണ്ടു.  തുടര്‍ന്ന് പി.ടി. തോമസ് എം.എല്‍.എക്കൊപ്പം ലാലിന്‍െറ വീട്ടിലേക്ക് പോയി. അവിടെ എത്തുമ്പോള്‍, തൃക്കാക്കര അസി. കമീഷണര്‍ നടിയില്‍നിന്ന് സംഭവിച്ചത് എന്തെന്ന് അന്വേഷിക്കുന്നുണ്ടായിരുന്നു. ഡ്രൈവര്‍ മാര്‍ട്ടിനും ലാലിന്‍െറ വീട്ടിലുണ്ടായിരുന്നു. ഇയാള്‍  പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞിരുന്നത്.

ഡ്രൈവറുടെ പെരുമാറ്റത്തില്‍ സംശയമുണ്ടെന്നും ഇയാളെ വിടരുതെന്നും പി.ടി. തോമസ് പറഞ്ഞു. ഇതിനിടെ, ആക്രമണം നടത്തിയ ഒരാളെ തനിക്ക് അറിയാമെന്നും അത് സുനിയാണെന്നും നടി പറഞ്ഞപ്പോള്‍ അയാളെ അറിയുമോ എന്ന് താന്‍ മാര്‍ട്ടിനോട് ചോദിച്ചു. ആദ്യം ഇല്ളെന്നു പറഞ്ഞെങ്കിലും പിന്നീട് നിലപാട് മാറ്റി. ഈ സമയത്ത് എല്ലാവരും നോക്കിനില്‍ക്കെയാണ് മാര്‍ട്ടിന്‍െറ കൈയില്‍നിന്ന് സുനിയുടെ നമ്പര്‍ എടുത്ത് വിളിച്ചത് -ആന്‍േറാ ജോസഫ് പറഞ്ഞു.

സംശയങ്ങള്‍ അന്വേഷണസംഘത്തോട് പറയും –നടിയുടെ കുടുംബം
യുവനടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കുള്ള സംശയങ്ങള്‍ ആവശ്യമെങ്കില്‍ അന്വേഷണ സംഘത്തോട് പറയുമെന്ന് അമ്മയും അമ്മാവനും തൃശൂരില്‍ പ്രതികരിച്ചു. ഇക്കാര്യത്തില്‍ സാമൂഹിക മാധ്യമങ്ങള്‍ അവാസ്തവം പ്രചരിപ്പിക്കുകയാണെന്നും  കുറ്റപ്പെടുത്തി. ഒരു നടനുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടെന്ന് പറയുന്നത് ശരിയല്ല. അതേസമയം, മറ്റു ചില സംശയങ്ങളുണ്ട്.

അത് ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല. കേസില്‍നിന്ന് പിന്മാറാന്‍ പോകുന്നുവെന്ന പ്രചാരണവും ശരിയല്ല. കേസുമായി മുന്നോട്ടുപോകും. തൃശൂര്‍ ചെമ്പുക്കാവ് സ്വദേശിയായ ഒരാളാണ് അടുത്തകാലം വരെ ഡ്രൈവറായിരുന്നത്. മറ്റൊരു ജോലിക്കായി അയാള്‍ പോയപ്പോളാണ് പകരക്കാരനെ നിയോഗിച്ചത്. എന്നാല്‍, സിനിമയുമായി ബന്ധപ്പെട്ട ജോലികള്‍ക്ക് പ്രൊഡക്ഷന്‍ യൂനിറ്റ് അനുവദിക്കുന്ന വാഹനങ്ങളില്‍ മാത്രമാണ് യാത്ര ചെയ്യാറുള്ളത്. അന്വേഷണത്തിന്‍െറ ഭാഗമായി നടി കൊച്ചിയില്‍ തുടരുകയാണ്. കൂടെ സഹോദരനുമുണ്ട്.

ചലച്ചിത്ര അക്കാദമി പ്രതിഷേധിച്ചു
യുവനടിയെ എറണാകുളത്ത് കാറില്‍ യാത്ര ചെയ്യുമ്പോള്‍ കൈയേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്സന്‍ ബീന പോള്‍, സെക്രട്ടറി മഹേഷ് പഞ്ചു എന്നിവരും അക്കാദമി ഭരണസമിതിഅംഗങ്ങളും പ്രതിഷേധിച്ചു.

വനിത കമീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
യുവ ചലച്ചിത്ര നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംസ്ഥാന വനിത കമീഷന്‍ സ്വമേധയ കേസെടുത്തു. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഡി.ജി.പിയോട് ആവശ്യപ്പെട്ടതായും കമീഷന്‍ അറിയിച്ചു.

നടിക്ക് മുഖ്യമന്ത്രിയുടെ പിന്തുണ
 അതിക്രമത്തിനിരയായ നടിക്ക് പിന്തുണ വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പാടില്ലാത്ത കാര്യങ്ങളാണ് സംഭവിച്ചതെന്നും അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു. അതിക്രമത്തിനിരയായ ചലച്ചിത്രപ്രവര്‍ത്തകയുമായി ടെലിഫോണില്‍ സംസാരിച്ചു. കുറ്റകൃത്യത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരും.  കുറ്റകൃത്യങ്ങള്‍ക്കിരയാകുന്നവരെ സംരക്ഷിക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം കുറിച്ചു.

ശോഭ സുരേന്ദ്രന്‍ ഇന്ന് ഉപവസിക്കും
ചലച്ചിത്ര നടി അതിക്രമത്തിന് ഇരയായ സംഭവത്തില്‍ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ ഉപവസിക്കും. ജനങ്ങളുടെ ജീവനും സ്വത്തിനും മാനത്തിനും വിലകല്‍പിക്കാത്ത ആഭ്യന്തര വകുപ്പാണ് കേരളത്തിലെന്ന് അവര്‍ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു.

തെന്നിന്ത്യന്‍ നടികര്‍ സംഘം പിണറായിക്ക് കത്തയച്ചു
സിനിമാനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട്  തമിഴകത്തെ സിനിമാതാരങ്ങളുടെ സംഘടനയായ തെന്നിന്ത്യന്‍ നടികര്‍ സംഘം പ്രസിഡന്‍റ് നാസറും ജനറല്‍ സെക്രട്ടറി വിശാലും മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actress kidnapped
News Summary - actress kidnapping
Next Story