'മിസ്റ്റർ അബ്ദുള്ള കുട്ടി, ഈ ഫോട്ടോയിൽ ഉള്ളവരാണോ തീവ്രവാദികൾ; ഇതൊക്കെ ചെയ്തിട്ടും ദ്വീപിൽ തെണ്ടാൻ ഇറങ്ങാൻ നാണമില്ലേ'
text_fieldsബി.ജെ.പി അഖിലേന്ത്യ വൈസ് പ്രസിഡൻറ് എ.പി.അബ്ദുല്ലക്കുട്ടിക്കെതിരേ രൂക്ഷ വിമർശനവുമായി െഎഷ സുൽത്താന. കഴിഞ്ഞ ദിവസം ലക്ഷദ്വീപ് സന്ദർശിച്ച അബ്ദുല്ലക്കുട്ടി അവിടെ നിന്നുള്ള ഫോേട്ടാകൾ ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. ഇത് പരാമർശിച്ചുകൊണ്ടാണ് മോഡലും നടിയും ലക്ഷദ്വീപ് സ്വദേശിയുമായ െഎഷ സുൽത്താന വിമർശനം ഉന്നയിച്ചത്. ലക്ഷദ്വീപ് നിവാസികളെ നേരത്തേ തീവ്രവാദികളെന്നും കള്ളക്കടത്തുകാരെന്നും അബ്ദുള്ളക്കുട്ടി വിശേഷിപ്പിച്ചിരുന്നതായി ആരോപണമുണ്ട്. ലക്ഷദ്വീപിൽ ഗുണ്ടാനിയമം നടപ്പാക്കുന്നതിനേയും അബ്ദുല്ലക്കുട്ടി പിന്തുണച്ചിരുന്നു.
'മിസ്റ്റർ അബ്ദുള്ള കുട്ടി...താങ്കൾ ഇന്ന് ഒരു നാണവുമില്ലാതെ ദ്വീപിലിറങ്ങി ചുറ്റി കറങ്ങുമ്പോൾ താങ്കളോട് ഒരു ചോദ്യം? ലക്ഷദ്വീപിൽ ഗുണ്ടാ ആക്റ്റ് നടപ്പാക്കുന്നത് ലക്ഷദ്വീപിൽ നിന്ന് പിടിച്ച എ.കെ 47 ഉം മൂവായിരം കിലോയുള്ള മയക്കുമരുന്നും ഒക്കെ കൊണ്ടാണെന്ന് താങ്കൾ പറഞ്ഞിരുന്നല്ലോ, ഈ ഫോട്ടോയിൽ കാണുന്നതാണോ താങ്കൾ പറഞ്ഞ എ.കെ 47?
കൂടാതെ ഞങ്ങളെ മൊത്തം തീവ്രവാദികളും,ഗാന്ധി പ്രതിമ വെക്കാത്ത ആളുകളും ആക്കി മാറ്റി. ഈ ഫോട്ടോയിൽ ഉള്ളവരാണോ തീവ്രവാദികൾ...? ഇതൊക്കെ പറഞ്ഞിട്ട് ദേ ദ്വീപിൽ തെണ്ടാൻ ഇറങ്ങിയിരിക്കുന്നു. അവരുടെ കയ്യിൽനിന്നു വെള്ളം വാങ്ങി കുടിക്കുന്നു. കുറച്ചെങ്കിലും നാണമുണ്ടോ...? ആ ജനത ദാഹിച്ചാൽ വെള്ളം തരും കാരണം അവർക്ക് പടച്ചോെൻറ മനസ്സാണ്'-െഎഷ സുൽത്താന ഫേസ്ബുക്കിൽ കുറിച്ചു.
'അതൊക്കെ പോട്ടെ കഴിഞ്ഞത് കഴിഞ്ഞു... താങ്കൾ ഇപ്പോ ദ്വീപിൽ എത്തി അവിടെ മൊത്തം തെണ്ടിയ സ്ഥിതിക്ക് താങ്കൾ തന്നെ പറയൂ. ആ നാട്ടിൽ ഗുണ്ടാആക്റ്റ് നിയമം നടപ്പാക്കണോ ? ഗപ്പ് ഇപ്പൊ ഗുജ്‌റാത്ത് കൊണ്ട് പോയ സ്ഥിതിക്ക് അവർക്ക് അവകാശപ്പെട്ടതല്ലേ ആ ഗുണ്ടാ ആക്റ്റ്'എന്നുപറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്. അബ്ദുള്ളക്കുട്ടി ദ്വീപിലെത്തിയപ്പോഴെടുത്ത ഫോേട്ടായും െഎഷ പങ്കുവച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.