ഹരജിയിൽ പേരിന് പകരം ‘എക്‌സ്’ രേഖപ്പെടുത്തിയ നടപടിക്ക് ഹൈകോടതി അംഗീകാരം
text_fieldsകൊച്ചി: നടൻ പ്രതിയായ കേസിെൻറ വിചാരണക്ക് വനിത ജഡ്ജി വേണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച ആക്രമിക്കപ്പെട്ട യുവനടി പേരിന് പകരം ഹരജിയിൽ ‘എക്‌സ്’ എന്ന് രേഖപ്പെടുത്തിയ നടപടിക്ക് ഹൈകോടതി അംഗീകാരം. ഹരജിക്കൊപ്പം മുദ്രവെച്ച കവറിൽ നൽകിയ പേരും വിലാസവുമടക്കമുള്ള വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കണമെന്ന നിർദേശത്തോടെ കോടതി രജിസ്ട്രിക്ക് കൈമാറി.
കേസിെൻറ വിചാരണ വനിത ജഡ്ജിയുള്ള കോടതിയിലേക്ക് മാറ്റണമെന്നും കഴിയുമെങ്കിൽ തൃശൂർ ജില്ലയിലെ ഉചിതമായ കോടതി കേസ് പരിഗണിക്കണമെന്നുമാവശ്യപ്പെട്ടാണ് നടി ഹരജി നൽകിയത്. പ്രിൻസിപ്പൽ സെഷൻസ് കോടതി ആവശ്യം തള്ളിയതിനെ തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്.
പീഡനക്കേസുകളിലെ ഇരകളുടെ പേര് ഹൈകോടതിയിൽ നൽകുന്ന ഹരജിയിൽ രേഖപ്പെടുത്താമെങ്കിലും കോടതി രേഖകളിലോ വിധിയിലോ പേരും ആളെ തിരിച്ചറിയുന്ന വിവരങ്ങളുമുണ്ടാകരുതെന്ന് ഉറപ്പാക്കാൻ അടുത്തിടെ ഹൈകോടതി സർക്കുലർ ഇറക്കിയിരുന്നു. എന്നാൽ, ഹരജിയിൽപോലും പേരുെവക്കാതെ പേരും വിലാസവുമുൾപ്പെടെയുള്ള വിവരങ്ങളും സത്യവാങ്മൂലവും മുദ്രവെച്ച കവറിൽ വേറെ നൽകുകയും ചെയ്ത നടപടി കൂടുതൽ ഫലപ്രദവും നവീനവുമാണെന്ന് വിലയിരുത്തിയാണ് സിംഗിൾ ബെഞ്ച് അംഗീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.