സ്ഥാനാർഥിയുടെ വാഹനത്തിനു നേെര ബോംബേറ് നാടകം: നടി പ്രിയങ്കയെ ചോദ്യംചെയ്തു
text_fieldsചാത്തന്നൂർ: ഇ.എം.സി.സി ഡയറക്ടറും നിയമസഭ തെരഞ്ഞെടുപ്പിൽ കുണ്ടറയിലെ ഡി.എസ്.ജെ.പി സ്ഥാനാർഥിയുമായിരുന്ന ഷിജു എം. വർഗീസിെൻറ വാഹനത്തിന് നേരേ ബോംബേറ് നാടകം നടത്തിയ കേസിൽ നടി പ്രിയങ്കയെ ചാത്തന്നൂർ എ.സി.പി വൈ. നിസാമുദ്ദീെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചോദ്യം ചെയ്തു. തിങ്കളാഴ്ച ഉച്ചക്ക് ഒന്നരയോടെ ഇവർ ചാത്തന്നൂർ എ.സി.പി ഓഫിസിൽ ഹാജരായി. നിയമസഭ തെരഞ്ഞെടുപ്പിൽ ഇവർ അരൂരിൽ ഡി.എസ്.ജെ.പി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. ബോംബേറ് നാടകത്തിലെ ഗൂഢാലോചനയിൽ പങ്കുണ്ടോ എന്നറിയുന്നതിനായിരുന്നു പ്രിയങ്കയെയും മാനേജരെയും പൊലീസ് ചോദ്യം ചെയ്തത്.
ഷിജു എം. വർഗീസുമായി യാതൊരു ബന്ധവുമില്ലെന്നും ചില കമ്മിറ്റികളിൽ കണ്ടിട്ടുള്ളതു മാത്രമേയുെള്ളന്നും തന്നെ സ്ഥാനാർഥിയാക്കിയത് ദല്ലാൾ നന്ദകുമാറാണെന്നും ഇവർ പൊലീസിനോട് പറഞ്ഞു. വെണ്ണലയിലെ തെൻറ വീടിനടുത്തുള്ള മഹാദേവ ക്ഷേത്ര ഭാരവാഹിയായ നന്ദകുമാറിനെ ക്ഷേത്രത്തിൽ െവച്ചു കണ്ടുള്ള പരിചയത്തെ തുടർന്നാണ് സ്ഥാനാർഥിയാകാൻ ആവശ്യപ്പെട്ടതും താൻ മത്സരിച്ചതും. എന്നാൽ പറഞ്ഞിരുന്ന വാഗ്ദാനങ്ങൾ ഒന്നും അവർ പാലിച്ചിെല്ലന്നും പ്രിയങ്ക മൊഴി നൽകിയതായാണ് വിവരം.
കേസുമായി ബന്ധപ്പെട്ട് ദല്ലാൾ നന്ദകുമാറിനെയും ഉടൻ പൊലീസ് ചോദ്യം ചെയ്യുമെന്നാണ് വിവരം. നിയമസഭ തെരഞ്ഞെടുപ്പ് ദിവസം പുലർച്ചയാണ് ഷിജു എം. വർഗീസിെൻറ കാറിന് നേരേ കുരീപ്പള്ളിക്ക് സമീപം െവച്ച് പെട്രോൾ ബോംബെറിഞ്ഞത്. സംഭവം നാടകമാണെന്ന് മനസ്സിലാക്കിയ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഷിജു വർഗീസ് ഉൾപ്പടെ നാലുപേർ അറസ്റ്റിലായിരുന്നു. അറസ്റ്റിലായവരിൽ ഷിജു എം. വർഗീസ് ഉൾെപ്പടെ രണ്ടുപേർ ഇപ്പോൾ ജാമ്യത്തിലാണ്.
അരൂരിലെ സ്ഥാനാർഥിയായി മത്സരിച്ച തനിക്ക് മാനസികമായി ബുദ്ധിമുട്ട് നേരിട്ടിരുന്നുവെന്നും സ്ഥാനാർഥിത്വം പിൻവലിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നുവെന്നും പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.