നടിയുടെ ആരോപണം: കോൺഗ്രസ് നേതാവ് വി.എസ് ചന്ദ്രശേഖരനെതിരെ ബലാത്സംഗ വകുപ്പ് ചുമത്തി കേസെടുത്തു
text_fieldsകൊച്ചി: സിനിമ നടിയുടെ ആരോപണത്തിൽ കോൺഗ്രസ് നേതാവ് അഡ്വ. വി.എസ് ചന്ദ്രശേഖരനെതിരെ കേസ്. ബലാത്സംഗ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കേസിലെ രണ്ടാം പ്രതിയാണ് ചന്ദ്രശേഖരൻ.
ചന്ദ്രശേഖരൻ ചതിയിൽപ്പെടുത്തിയെന്ന് സിനിമ താരങ്ങൾക്കെതിരെ ലൈംഗികാരോപണം ഉയർത്തിയ നടി വെളിപ്പെടുത്തിയിരുന്നു. ബോൾഗാട്ടിയിൽ ലൊക്കേഷൻ കാണാമെന്ന് പറഞ്ഞാണ് ചന്ദ്രശേഖരൻ തന്നെ കൊണ്ടുപോയതെന്നും നടി വെളിപ്പെടുത്തിയിരുന്നു. എന്നാൽ മറ്റൊരാളുടെ അടുത്തേക്കാണ് തന്നെ എത്തിച്ചതെന്നും അയാളുടെ അടുത്ത് എത്തിച്ച ശേഷം ചന്ദ്രശേഖരൻ അവിടെ നിന്ന് പോയി എന്നും അവർ പറഞ്ഞിരുന്നു.
സമീപകാല വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് അഡ്വ. വി.എസ് ചന്ദ്രശേഖരൻ കെ.പി.സി.സി നിയമസഹായ സെല്ലിന്റെ ചെയർമാൻ സ്ഥാനവും ലോയേഴ്‌സ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയും രാജിവെച്ചിരുന്നു.
നേരത്തെ മുകേഷ്, ജയസൂര്യ, ഇടവേള ബാബു, മണിയൻപിള്ള രാജു എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടി രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.