മലപ്പുറം ജില്ലയിലെ രൂക്ഷമായ വൈദ്യുതി ക്ഷാമം: പ്രത്യേക പാക്കേജ് നടപ്പാക്കുമെന്ന് കെ. കൃഷ്ണൻകുട്ടി
text_fieldsതിരുവനന്തപുരം: മലപ്പുറം ജില്ലയിലെ രൂക്ഷമായ വൈദ്യുതി ക്ഷാമവും, വോൾട്ടേജ് ക്ഷാമവും പരിഹരിക്കുന്നതിനായി പ്രത്യേക പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. ഇക്കാര്യത്തിൽ ട്രാൻസ്മിഷൻ മേഖലയിൽ 2030 നുള്ളിൽ നടപ്പിലാക്കേണ്ട പ്രത്യേക പാക്കേജ് തയാറാക്കിയിട്ടുണ്ട്. ഈ പാക്കേജ് ഇപ്പോൾ ബോർഡിന്റെ പരിഗണനയിലാണെന്നും പ്രഫ. ആബിദ് ഹുസൈന്റെ ചോദ്യത്തിന് നിയമസഭയിൽ രേഖാമൂലം മറുപടി നൽകി.
പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുള്ള പദ്ധതികൾ ആവശ്യമായ സാങ്കേതിക പഠനം നടത്തി വിവിധ അനുമതികൾ ലഭ്യമാക്കി സബ്സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം കണ്ടെത്തി ഏറ്റെടുക്കണം. ലൈൻ വലിക്കുന്നതിനുള്ള തടസങ്ങൾ ഒഴിവാക്കി എത്രയും വേഗം നടപ്പാക്കാനുളള നടപടികൾ സ്വീകരിക്കും. ഈ പദ്ധതികൾ നടപ്പിൽ വരുന്നതിലൂടെ ജില്ലയിലെ വൈദ്യുതി ആവശ്യം പൂർണമായും നിറവേറ്റാൻ കഴിയുമെന്ന് മന്ത്രി അറിയിച്ചു.
പ്രത്യേക പഠനം നടത്തിയശേഷം മലപ്പുറം ജില്ലയിൽ ഉൾപ്പെടുന്ന മഞ്ചേരി, തിരൂർ, നിലമ്പൂർ സർക്കിൾ പരിധിയിൽ ദ്യുതി പദ്ധതിയിൽ ഉൾപ്പെടുത്തി 457.43 കോടി രൂപയുടെയും സ്പെഷ്യൽ പാക്കേജിൽ ഉൾപ്പെടുത്തി 410.93 കോടി രൂപയുടെയും ആർ.ഡി.എസ്.എസ് പദ്ധതിയിൽ ഉൾപ്പെടുത്തി 231.5കോടി രൂപയുടെയും പ്രവൃത്തികൾ വിതരണ ശൃംഖല നവീകരിക്കുന്നതിനായി ആവിഷ്കരിച്ചുവെന്നു നിയമസഭയെ രേഖാമൂലം അറിയിച്ചു. .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.