ഭൂമി സൗജന്യമായി തരംമാറ്റാൻ അദാലത്ത് സംഘടിപ്പിക്കും- മന്ത്രി കെ. രാജൻ
text_fieldsഒറ്റപ്പാലം: 25 സെന്റ് വരെയുള്ള ഭൂമി സൗജന്യമായി തരം മാറ്റാൻ ഒക്ടോബർ 25 മുതൽ നവംബർ 10 വരെ 71 കേന്ദ്രങ്ങളിലായി അദാലത്ത് സംഘടിപ്പിക്കുമെന്ന് മന്ത്രി കെ. രാജൻ. ഒറ്റപ്പാലം 2 വില്ലേജ് ഓഫിസ് കെട്ടിടം, ഒറ്റപ്പാലം-പട്ടാമ്പി താലൂക്ക് തല പട്ടയമേള എന്നിവയുടെ ഉദ്ഘാടനവും കോടതി സമുച്ചയ നിർമാണത്തിനായി ജലവിഭവ വകുപ്പ് നൽകുന്ന 70 സെന്റ് ഭൂമിയുടെ കൈവശമാറ്റവും നിർവഹിക്കുകയായിരുന്നു മന്ത്രി. തരംമാറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അതിവേഗം തീർപ്പുണ്ടാക്കുകയാണ് സർക്കാർ ലക്ഷ്യം. കുടിയായ്മയുമായി ബന്ധപ്പെട്ട എല്ലാ കേസുകളും 2026നു മുമ്പ് തീര്‍പ്പാക്കും.
വിവിധ വകുപ്പുകളുടെ കൈയിലുള്ള ഭൂമി പരസ്പരസമ്മതത്തോടെ ഏറ്റെടുക്കാനും വിതരണം ചെയ്യാനും പട്ടയ മിഷന് വഴി റവന്യൂ വകുപ്പിന് കഴിയുന്നുണ്ട്. ഇത്തരത്തില്‍ ജലസേചന വകുപ്പിന്റെ കൈവശമുള്ള ഭൂമി ഏറ്റെടുത്താണ് ഒറ്റപ്പാലം കോടതിക്ക് നല്‍കാനായത്. സര്‍ക്കാറിന്റെ നൂറുദിന കര്‍മപരിപാടി സെപ്റ്റംബര്‍ 22ന് പൂര്‍ത്തിയാകുമ്പോള്‍ ഒറ്റപ്പാലം, പട്ടാമ്പി താലൂക്കുകളില്‍ 3374 പട്ടയം വിതരണം ചെയ്യാനാകുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.