'99% മുസ്ലിം സമുദായം തിങ്ങിപ്പാർക്കുന്ന കവരത്തിയിലെ സുന്ദരമായ ശിവക്ഷേത്രം'; ലക്ഷദ്വീപിന് ഐക്യദാർഢ്യവുമായുള്ള മലയാളി യാത്രികെൻറ അനുഭവം വൈറൽ
text_fieldsതിരുവനന്തപുരം: ദ്വീപ് നിവാസികൾക്കെതിരെ വിദ്വേഷ പ്രചാരണം വ്യാപകമാകുന്നതിനിടെ ലക്ഷദ്വീപ് യാത്രയിലെ അനുഭവം പങ്കുവെച്ചുള്ള മലയാളിയുടെ ഫേസ്ബുക് പോസ്റ്റ് വൈറലാകുന്നു. ആരോഗ്യ പ്രവർത്തകനായ ആദർശ് വിശ്വനാഥാണ് കവരത്തി യാത്രക്കിടയിൽ ശിവക്ഷേത്രം സന്ദർശിച്ചതിെൻറ അനുഭവക്കുറിപ്പ് പങ്കുവെച്ചത്.
''ഈ ഫോട്ടോ, ലക്ഷദ്വീപ് തലസ്ഥാനമായ കവരത്തിയിലെ ശിവക്ഷേത്രത്തിൽ നിന്നാണ്..ഒരു വർഷം മുമ്പ് ലക്ഷദ്വീപ് യാത്രയിൽ പകർത്തിയത്.അത്ഭുതപ്പെടണ്ട, ഇപ്പറഞ്ഞ 99% മുസ്ലീം സമുദായം തിങ്ങിപ്പാർക്കുന്ന ലക്ഷദ്വീപിൽ തന്നെയാണ് ഈ ശാന്തസുന്ദരമായ ശിവക്ഷേത്രം..
അവിടെക്കണ്ട മുസ്ലിംപള്ളികളെക്കാളും സ്ഥലമുണ്ടെന്ന് തോന്നി ക്ഷേത്രവളപ്പിൽ. എന്നിട്ടും 99 ശതമാനത്തിെൻറ മൃഗീയഭൂരിപക്ഷത്തിന് ഇതിടിച്ചു കർസേവ നടത്താനും കയ്യേറാനുമൊന്നും തോന്നിയിട്ടില്ല, ഇത്രനാളും. അതാണവിടത്തെ സാഹോദര്യം,ബാക്കിയുള്ള ഒരു ശതമാനത്തെ ഹൃദയത്തോട് ചേർത്തു നിർത്തുന്ന ദ്വീപിന്റെ വലിയ മനസ്സ്.ദ്വീപിൽ മുഴുവൻ ഐ.എസ് ഭീകരരാണെന്നൊക്കെ ഇവിടിരുന്ന് എഴുതിമറിക്കുന്ന കൂശ്മാണ്ടങ്ങൾ അവിടെ ഒരു ദിവസമെങ്കിലും പോയി ആ സ്നേഹം, നൈർമല്യം കണ്ടറിയണം.
ചോരക്കൊതിമാറാത്ത ഓരോ പട്ടേലൻമാരെ ഇറക്കി ഇനി അവിടേംകൂടെ ശവങ്ങളൊഴുകുന്ന ഗംഗാതീരംപോലെ ആക്കാതിരിക്കൂ'' -ആദർശ് വിശ്വനാഥ് ഫേസ്ബുക്കിൽ കുറിച്ചു. കുറഞ്ഞ സമയം കൊണ്ടുതന്നെ ആയിരക്കണക്കിന് പേരാണ് പോസ്റ്റ് ഷെയർ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.