വിജിലൻസ് അന്വേഷണത്തെ സ്വാഗതം ചെയ്ത് അനിൽ അക്കര
text_fieldsതിരുവനന്തപുരം: തൃശൂർ ജില്ലയിലെ അടാട്ട് ഫാർമേഴ്സ് സർവിസ് സഹകരണ ബാങ്കിനെതിരായി മുഖ്യമന്ത്രി ഉത്തരവിട്ട വിജിലൻസ് അന്വേഷണത്തെ സ്വാഗതം ചെയ്ത് അനിൽ അക്കര എം.എൽ.എ. എ.സി. മൊയ്തീൻ സഹകരണ മന്ത്രിയായിരുന്ന കാലയളവിൽ ഏകദേശം 100 കോടിയിലധികം രൂപ നിയമവിരുദ്ധമായി അടാട്ട് ഫാർമേഴ്സ് ബാങ്കിൽനിന്നും ജില്ലയിെല മറ്റ് യു.ഡി.എഫ് അനുകൂല സഹകരണ ബാങ്കിൽനിന്നും കൺസ്യൂമർഫെഡിന് ലഭ്യമാക്കിയ ക്രമക്കേടിൽ വിജിലൻസ് അന്വേഷണമാവശ്യെപ്പട്ട് താൻ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയിരുന്നു. ഇത് അേന്വഷിക്കാൻ മുഖ്യമന്ത്രി തയാറുേണ്ടായെന്ന് അേദ്ദഹം ചോദിച്ചു.
വടക്കാഞ്ചേരി പീഡനക്കേസ്, കൺസ്യൂമർഫെഡ്^ബെവ്കോ എന്നിവക്ക് പുതുതായി വാടകക്ക് എടുക്കുന്ന കെട്ടിടങ്ങളുമായി ബന്ധപ്പെട്ടുള്ള അഴിമതി എന്നിവ പുറത്ത് കൊണ്ടുവന്നതിലുള്ള വൈരാഗ്യമാണ് ഇൗ അന്വേഷണത്തിലൂടെ തീർക്കുന്നത്. ബാങ്കിലെ മാനേജർ അറിയാതെ അടാട്ട് ബാങ്കിൽ സാമ്പത്തിക ക്രമക്കേട് നടത്താനാകില്ല. അല്ലെങ്കിൽ മോഷ്ടിക്കണം. ഇൗ ബാങ്കിലെ ഇടപാടുകൾ മുഴുവൻ നടത്തിയിട്ടുള്ളത് മുൻ എം.എൽ.എ ബാബു എം. പാലിശ്ശേരിയുടെ ഭാര്യയായ ഇന്ദിര പ്രിയദർശിനിയാണ്. ഇവർക്കെതിരെയും അന്വേഷണത്തിന് ഉത്തരവിടാൻ പിണറായി തയാറുണ്ടോയെന്നും അനിൽ അക്കര വാർത്തക്കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.