Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജലവിതരണത്തിലെ എ.ഡി.ബി...

ജലവിതരണത്തിലെ എ.ഡി.ബി കരാർ; വ്യവസ്ഥകളിൽ പുനഃപരിശോധനക്ക്​ സർക്കാർ

text_fields
bookmark_border
water
cancel

തി​രു​വ​ന​ന്ത​പു​രം: എ.​ഡി.​ബി സ​ഹാ​യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന ജ​ല​വി​ത​ര​ണ പ​ദ്ധ​തി​യി​ലെ വ്യ​വ​സ്ഥ​ക​ൾ​ക്കെ​തി​രെ ഇ​ട​ത്​ യൂ​നി​യ​നു​ക​ള​ട​ക്കം നി​ല​പാ​ട്​ ക​ടു​പ്പി​ച്ച​തോ​ടെ പു​നഃ​പ​രി​​ശോ​ധ​ന​ക്ക്​ വ​ഴി​തെ​ളി​യു​ന്നു. ആ​ദ്യം കൊ​ച്ചി​യി​ലും തു​ട​ർ​ന്ന്​ തി​രു​വ​ന​ന്ത​പു​ര​ത്തും ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക്കെ​തി​രെ ജ​ല അ​തോ​റി​റ്റി​യി​ലെ സം​ഘ​ട​ന​ക​ൾ രം​ഗ​ത്തു​വ​ന്നി​രു​ന്നു. ഇ​ട​തു​സം​ഘ​ട​ന​ക​ൾ ജൂ​ൺ 22ന്​ ​സെ​ക്ര​ട്ടേ​റി​യ​റ്റ്​ മാ​ർ​ച്ചും നി​ശ്ച​യി​ച്ചി​രു​ന്നു. വി​ഷ​യ​ത്തി​ൽ ച​ർ​ച്ച​യാ​കാ​മെ​ന്ന സ​ർ​ക്കാ​ർ നി​ല​പാ​ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​മ​രം മാ​റ്റി​വെ​ച്ചി​ട്ടു​ണ്ട്.

എ.​ഡി.​ബി പ​ദ്ധ​തി ത​ള്ളി​ക്ക​ള​യു​ക, കൊ​ച്ചി​യി​ലെ കു​ടി​വെ​ള്ള പ്ര​ശ്​​ന​ങ്ങ​ൾ​ക്ക്​ ബ​ദ​ൽ പ​ദ്ധ​തി ത​യാ​റാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച്​ കെ.​ഡ​ബ്ല്യു.​എ.​ഇ.​യു (സി.​ഐ.​ടി.​യു), ​എ.​കെ.​ഡ​ബ്ല്യു.​എ.​ഇ.​യു (എ.​ഐ.​ടി.​യു.​സി), ഓ​ഫി​സേ​ഴ്​​സ്​ സം​ഘ​ട​ന​യാ​യ ‘അ​ക്വ’ എ​ന്നി​വ സം​യു​ക്ത​മാ​യാ​ണ്​ മാ​ർ​ച്ച്​ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ്​ പ​രാ​ജ​യം നി​ല​നി​ൽ​ക്കെ സ​ർ​ക്കാ​റി​നെ​തി​രെ ഭ​ര​ണ​പ​ക്ഷ സം​ഘ​ട​ന​ക​ൾ​ത​ന്നെ സ​മ​രം ന​ട​ത്തു​ന്ന​ത്​ ഒ​ഴി​വാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്നു.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സി.​ഐ.​ടി.​യു സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ള​മ​രം ക​രീം, എ.​ഐ.​ടി.​യു.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. രാ​ജേ​ന്ദ്ര​ൻ, ജി.​എ​സ്. ജ​യ​ലാ​ൽ എം.​എ​ൽ.​എ എ​ന്നി​വ​രു​മാ​യി സം​യു​ക്ത സ​മ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ ച​ർ​ച്ച ന​ട​ത്തി.

ഇ​തി​നി​​ടെ എ.​ഡി.​ബി വി​ഷ​യം സ​മ​ര​സ​മി​തി നേ​താ​ക്ക​ൾ മ​ന്ത്രി​ റോ​ഷി അ​ഗ​സ്റ്റി​നു​മാ​യും ച​ർ​ച്ച ചെ​യ്തു. എ.​ഡി.​ബി ക​രാ​റി​ലെ വ്യ​വ​സ്ഥ​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളാ​ണെ​ന്നും സ​ർ​ക്കാ​റി​ന്‍റെ പ​രി​ഗ​ണ​ന​യി​ലേ​ക്ക്​ വ​ന്നി​ട്ടി​ല്ലെ​ന്നു​മാ​ണ്​ മ​ന്ത്രി പ്ര​തി​ക​രി​ച്ച​ത്.

വി​ഷ​യം സ​ർ​ക്കാ​ർ പ​രി​ഗ​ണ​ന​ക്ക്​ വ​രു​ന്ന​ഘ​ട്ട​ത്തി​ൽ ച​ർ​ച്ച​ക​ൾ​ക്ക്​ ശേ​ഷ​മേ തു​ട​ർ​ന​ട​പ​ടി​ക​ളി​ലേ​ക്ക്​ ക​ട​ക്കൂ​വെ​ന്നും ഉ​റ​പ്പു​ന​ൽ​കി. ഇ​തി​ന്‍റെ​കൂ​ടി അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ സ​മ​ര​ത്തി​ൽ​നി​ന്നു​ള്ള പി​ന്മാ​റ്റം.

കൊ​ച്ചി​യി​ലും തി​രു​വ​ന​ന്ത​പു​ര​ത്തു​മാ​യി ന​ട​പ്പാ​ക്കു​ന്ന 2511 കോ​ടി​യു​ടെ എ.​ഡി.​ബി സ​ഹാ​യ​പ​ദ്ധ​തി​യി​ൽ കു​ടി​വെ​ള്ള​വി​ത​ര​ണം സ്വ​കാ​ര്യ ക​മ്പ​നി​യെ ഏ​ൽ​പ്പി​ക്കു​ന്ന​തി​നെ​യാ​ണ് തൊ​ഴി​ലാ​ളി​ക​ൾ എ​തി​ർ​ക്കു​ന്ന​ത്. അ​ത്​ ജ​ല അ​തോ​റി​റ്റി​യി​ലെ ജീ​വ​ന​ക്കാ​രെ​യും ഉ​ദ്യോ​ഗ​സ്ഥ​സം​വി​ധാ​ന​ത്തെ​യും നോ​ക്കു​കു​ത്തി​യാ​വു​മെ​ന്ന ആ​ശ​ങ്ക ശ​ക്ത​മാ​ണ്.

എ.​ഡി.​ബി ക​രാ​റി​ലെ പ​ല വ്യ​വ​സ്ഥ​ക​ൾ​ക്കു​മെ​തി​രെ മാ​നേ​ജ്മെ​ന്റി​നെ പ്ര​തി​ഷേ​ധം അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​രു​ന്നി​ല്ല. 1252 കോ​ടി​യു​ടെ കൊ​ച്ചി​യി​ലെ പ​ദ്ധ​തി ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളി​ലേ​ക്ക്​ ക​ട​ന്നി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Water SupplyKerala GovernmentADBThiruvananthapuram News
News Summary - ADB Agreement on Water Supply- Government to review the conditions .
Next Story