ബജറ്റ് വിഹിതം പൂർണമായി ചെലവഴിച്ച തദ്ദേശസ്ഥാപനങ്ങൾക്ക് അധിക തുക
text_fieldsകാസർകോട്: നടപ്പുവർഷത്തെ ബജറ്റ് വിഹിതം പൂർണമായി ചെലവഴിച്ച തദ്ദേശ സ്ഥാപനങ്ങൾക്ക് അധിക തുക നൽകാൻ സർക്കാർ ഉത്തരവ്. 2020-21 സാമ്പത്തിക വർഷം പ്രാദേശിക സർക്കാറുകൾക്ക് അനുവദിച്ച ധനകാര്യ കമീഷൻ തുക ഒഴിച്ചുള്ള വികസന ഫണ്ട് 90 ശതമാനത്തിന് മുകളിൽ എത്തുന്നവരുടെ വിവരം ഓരോ ആഴ്ചയിലും സമാഹരിച്ച് അപ്പപ്പോൾ വികസന ഫണ്ടിനത്തിൽ അധിക ധനാനുമതി അനുവദിക്കുമെന്ന് ഉത്തരവിൽ പറയുന്നു.
ഇൻഫർമേഷൻ കേരള മിഷനിൽനിന്നാണ് വിവരങ്ങൾ ശേഖരിക്കുക. ഗ്രാമപഞ്ചായത്തുകൾക്ക് നടപ്പുസാമ്പത്തിക വർഷത്തെ വികസന ഫണ്ട് വിഹിതത്തിെൻറ 25 ശതമാനമാണ് അധിക തുക അനുവദിക്കുക. നഗരസഭകൾക്കും ബ്ലോക്ക് പഞ്ചായത്തുകൾക്കും 30 ശതമാനം വീതവും കോർപറേഷൻ, ജില്ല പഞ്ചായത്ത് എന്നീ പ്രാദേശിക സർക്കാറുകൾക്ക് 35 ശതമാനം വീതവുമാണ് അധിക തുകക്കുള്ള അനുമതി. അധിക തുക അനുവദിക്കുന്നതിലൂടെ പ്രാദേശിക സർക്കാറുകളുടെ പ്രവർത്തനങ്ങൾക്ക് വേഗത കൈവരുമെന്നാണ് കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.