ജനശതാബ്ദി അടക്കം മൂന്ന് ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം തൽക്കാലത്തേക്ക് കൂട്ടി
text_fieldsതിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ശതാബ്ദിയിലടക്കം മൂന്ന് ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചതായി റെയിൽവേ അറിയിച്ചു.
തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി (12076), കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി എന്നിവയിൽ മേയ് 12 മുതൽ 28 വരെ ഒരു ചെയർകാർ കോച്ചുകൾ വീതമാണ് അധികമായി വർധിപ്പിച്ചത്, മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്പ്രസിൽ (16603) മേയ് 14 ന് ഒരു ത്രീ ടയർ എ.സി കോച്ചും.
വന്ദേ ഭാരതിന്‍റെ സമയക്രമത്തിൽ മാറ്റം
തിരുവനന്തപുരം: തിരുവനന്തപുരം-കാസർകോട് (20634), കാസർകോട്-തിരുവനന്തപുരം (20633) വന്ദേ ഭാരത് എക്സ്പ്രസുകളുടെ സമയക്രമത്തിൽ നേരിയ മാറ്റം. മേയ് 19 മുതലാണ് മാറ്റം പ്രാബല്യത്തിലാകുക. ഇരു ദിശയിലേക്കുമുള്ള സർവിസുകളിൽ കൊല്ലം മുതൽ തൃശൂർ വരെയുള്ള സ്റ്റേഷനുകളിലെ സമയക്രമത്തിലാണ് മാറ്റം.
തിരുവനന്തപുരം-കാസർകോട് (20634) വന്ദേ ഭാരത് സ്റ്റേഷനിൽ എത്തുന്ന സമയവും പുറപ്പെടുന്ന സമയവും (നിലവിലെ സമയം ബ്രാക്കറ്റിൽ)
കൊല്ലം രാവിലെ 6.08 (6.07) 6.10 (6.09)
കോട്ടയം 7.24 (7.25) 7.27(7.27)
എറണാകുളം 8.25 (8.17) 8.28 (8.20)
തൃശൂർ 9.30 (9.22) 9.32(9.24)
കാസർകോട്-തിരുവനന്തപുരം വന്ദേ ഭാരത് (20633)
തൃശൂർ വൈകീട്ട് 6.10 (6.03) 6.12(6.05)
എറണാകുളം 7.17 (7.05) 7.20(7.08)
കോട്ടയം 8.10 (8.00) 8.13 (8.02)
കൊല്ലം 9.30 (9.18) 9.32 (9.20)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.