Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരണ്ട്​ ​ട്രെയിനുകൾക്കു...

രണ്ട്​ ​ട്രെയിനുകൾക്കു കൂടി അധിക ജനറൽ കോച്ചുകൾ

text_fields
bookmark_border
indian railway
cancel

തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക്​ പരിഹരിക്കുന്നതിന്​ പരശുറാം എക്സ്​പ്രസുകളിൽ ഓരോ അധിക ജനറൽ സിറ്റിങ്​ കോച്ചുകൾ വീതം അനുവദിച്ചു. 16649 മംഗളൂരു-നാഗർകോവിൽ പരശുറാമിൽ ഞായറാഴ്ച മുതൽ കോച്ച്​ വർധന പ്രാബല്യത്തിലായി. 16650 നാഗർകോവിൽ-മംഗളൂരു പരശുറാമിൽ തിങ്കളാഴ്ച മുതൽ അധിക കോച്ച്​ ഉൾപ്പെടുത്തും. കേരളത്തിലെ രൂക്ഷമായ ട്രെയിൻ യാത്രാതിരക്ക്​ പരിഹരിക്കാൻ 10​ ട്രെയിനുകളിലാണ്​ അധിക ജനറൽ കോച്ചുകൾ അനുവദിച്ചത്​.

16304 തിരുവനന്തപുരം-എറണാകുളം വഞ്ചിനാട്,16305 എറണാകുളം-കണ്ണൂർ ഇന്‍റർസിറ്റി, 16307 ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടിവ്​ എക്സ്​പ്രസ്​,16308 കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടിവ്​ എക്സ്​പ്രസ്, 16306 കണ്ണൂർ-എറണാകുളം ഇന്‍റർസിറ്റി എക്സ്​പ്രസ്​ (നാളെ മുതൽ),16301 ഷൊർണൂർ-തിരുവനന്തപുരം വേണാട്​,16302 തിരുവനന്തപുരം-​​ഷൊർണൂർ വേണാട്​,16303 എറണാകുളം-തിരുവനന്തപുരം വഞ്ചിനാട്​ (നവംബർ ഒന്നുമുതൽ) ട്രെയിനുകൾക്കാണ്​ അധിക ജനറൽ കോച്ചുകൾ റെയിൽവേ പ്രഖ്യാപിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian railwaygeneral coachtrain
News Summary - Additional general coaches for two more trains in kerala
Next Story