രജിസ്േട്രഷൻ വകുപ്പിന് 1137 കോടിയുടെ അധിക വരുമാനം
text_fieldsതിരുവനന്തപുരം: ഭൂമിയുടെ വർധിപ്പിച്ച ന്യായവില പ്രാബല്യത്തിലെത്തുന്നതിന് തൊട്ടുമുമ്പ് രജിസ്ട്രേഷൻ വകുപ്പിന്റെ വരുമാനത്തിൽ വൻ വർധന. കഴിഞ്ഞ സാമ്പത്തികവർഷം ബജറ്റ് ലക്ഷ്യം വെച്ചതിനേക്കാള്‍ 1137.87 കോടി രൂപയുടെ അധിക വരുമാനം നേടിയതായി രജിസ്ട്രേഷന് വകുപ്പ് അറിയിച്ചു. 5662 കോടി രൂപയാണ് കഴിഞ്ഞ വർഷത്തെ വരുമാനം. ബജറ്റ് ലക്ഷ്യം വെച്ചതാകട്ടെ 4524 കോടി രൂപയായിരുന്നു. സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ 4138.57 കോടി രൂപയും രജിസ്ട്രേഷന് ഫീസിനത്തില്‍ 1523.54 കോടി രൂപയുമാണ് നേടിയത്.
1,37,906 ആധാരങ്ങളാണ് മാര്‍ച്ചില്‍ മാത്രം രജിസ്റ്റര്‍ ചെയ്തത്. 950.37 കോടി രൂപയുടെ വരുമാനം. 2022 മാര്‍ച്ചില്‍ 1,16,587 ആധാരങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. വരുമാനമാകട്ടെ 627.97 കോടിയും. ഇത്തവണ ഫെബ്രുവരിയില്‍ തന്നെ ബജറ്റ് ലക്ഷ്യം വെച്ചതിനേക്കാള്‍ വരുമാനം നേടിയിരുന്നു.
എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ആധാരങ്ങളുടെ എണ്ണം കഴിഞ്ഞ സാമ്പത്തിക വർഷം പത്ത് ലക്ഷം കടന്നു. ഇതിന് മുമ്പ് 2014-15ല്‍ 10,53,918 ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇത്തവണ 10,36,863 ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. 2021-22 സാമ്പത്തിക വര്‍ഷം 9,26,487 ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുകയും 4431.89 കോടി വരുമാനം സൃഷ്ടിക്കുകയും ചെയ്തിരുന്നു. വരുമാനത്തില്‍ എറണാകുളം ജില്ലയാണ് ഒന്നാംസ്ഥാനത്ത്. തിരുവനന്തപുരം രണ്ടാംസ്ഥാനത്താണ്. ഏറ്റവും കുറഞ്ഞ വരുമാനം നേടിയത് വയനാട് ജില്ലയാണെങ്കിലും ബജറ്റ് ലക്ഷ്യം കൈവരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.