കരിപ്പൂരിൽ നിന്ന് ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് അധിക സർവിസ്
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ബംഗളൂരുവിലേക്കും ഹൈദരാബാദിലേക്കും പുതിയ ആഭ്യന്തര സർവിസുകൾ ആരംഭിക്കുന്നു. ബംഗളൂരുവിലേക്ക് എയർ ഇന്ത്യയുെട അലയൻസ് എയറും ഹൈദരാബാദിലേക്ക് ഇൻഡിഗോയുമാണ് പുതുതായി സർവിസ് നടത്തുന്നത്. നിലവിൽ ഇൻഡിഗോ ബംഗളൂരുവിലേക്ക് രണ്ടും ഹൈദരാബാദിലേക്ക് നാലും സർവിസുകൾ ആഴ്ചയിൽ നടത്തുന്നുണ്ട്.
അലയൻസ് എയർ നവംബർ 11 മുതൽ ചൊവ്വ ഒഴികെയുള്ള ദിവസങ്ങളിലാണ് പുതിയ സർവിസ് നടത്തുക. രാവിലെ 6.30ന് ബംഗളൂരുവിൽനിന്ന് പുറപ്പെട്ട് 7.55ന് കരിപ്പൂരിലെത്തും. 8.25ന് മടങ്ങി 9.40ന് ബംഗളൂരുവിൽ തിരിച്ചെത്തും. നവംബർ ഏഴ് മുതൽ െചാവ്വ ഒഴികെയുള്ള ദിവസങ്ങളിലാണ് ഇൻഡിഗോയുടെ പുതിയ ൈഹദരാബാദ് സർവിസ്. ഉച്ചക്ക് ഒന്നിന് ഹൈദരാബാദിൽനിന്ന് പുറപ്പെടുന്ന വിമാനം 3.25ന് കരിപ്പൂരിലെത്തും. തിരിച്ച് 3.50ന് പുറപ്പെട്ട് വൈകീട്ട് 6.20ന് ഹൈദരാബാദിലെത്തും. രണ്ട് സർവിസുകളും 70 േപർക്ക് യാത്ര ചെയ്യാവുന്ന എ.ടി.ആർ ഉപയോഗിച്ചായിരിക്കും.
നേരത്തേ ബംഗളൂരുവിലേക്ക് ഇൻഡിഗോ ഒരൊറ്റ സർവിസാണ് നടത്തിയിരുന്നത്. ഇൗയിടെയാണ് രണ്ടെണ്ണമായി വർധിപ്പിച്ചത്. എ 320 ഉപയോഗിച്ച് പുതുതായി തുടങ്ങിയത് കോഴിക്കോട്-ബംഗളൂരു-ഡൽഹി സെക്ടറിലാണ്. ഡൽഹിയിൽനിന്ന് രാവിലെ 9.55ന് പുറപ്പെട്ട് 12.45ന് ബംഗളൂരുവിലെത്തും. ഇവിടെനിന്ന് 1.35ന് പുറപ്പെട്ട് 2.30ന് കരിപ്പൂരിലെത്തും.
കരിപ്പൂരിൽനിന്ന് വൈകീട്ട് മൂന്നിന് പുറപ്പെട്ട് 4.10ന് ബംഗളൂരുവിെലത്തും. ഇവിടെനിന്ന് 5.10ന് തിരിക്കുന്ന വിമാനം രാത്രി എട്ടിനാണ് ഡൽഹിയിലെത്തുക. ഇതിന് പുറമെയുള്ള ആഭ്യന്തര സർവിസുകൾ ചെന്നൈയിലേക്ക് ഇൻഡിഗോയുടെ പ്രതിദിന സർവിസ്, മുംബൈയിലേക്ക് തിങ്കളാഴ്ചകളിൽ എയർഇന്ത്യ എക്സ്പ്രസ് സർവിസ് എന്നിവയാണ്.
അപകടത്തിൽപെട്ട വിമാനത്തിെൻറ പ്രധാന ഭാഗങ്ങൾ മാറ്റി
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ അപകടത്തിൽപെട്ട എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിെൻറ പ്രധാന ഭാഗങ്ങൾ മാറ്റി. പ്രവൃത്തി ശനിയാഴ്ചയോടെ പൂർത്തിയാകും. അപകടത്തിൽ വിമാനം മൂന്ന് ഭാഗങ്ങളായി മുറിഞ്ഞിരുന്നു. പിറകുവശമാണ് വെള്ളിയാഴ്ച മാറ്റിയത്. ഇനി കുറച്ചു അവശിഷ്ടങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.
ഇൗമാസം 21നാണ് വിമാനം മാറ്റുന്ന നടപടികൾ എയർഇന്ത്യ ഉന്നത ഉദ്യോഗസ്ഥരുടെയും വിമാന നിർമാണ കമ്പനിയായ ബോയിങ്ങിെൻറയും നേതൃത്വത്തിൽ ആരംഭിച്ചത്.
ഒരുകോടിയോളം രൂപ ചെലവിലാണ് പ്രവൃത്തി. വിമാനത്താവള വളപ്പിൽ കൂട്ടാലുങ്ങൽ ഭാഗത്ത് സി.െഎ.എസ്.എഫ് ബാരക്ക് ഗേറ്റിന് സമീപം ഒരുക്കിയ കോൺക്രീറ്റ് പ്രതലത്തിലേക്കാണ് വിമാനത്തിെൻറ ഭാഗങ്ങൾ മാറ്റിയത്. ആഗസ്റ്റ് ഏഴിനായിരുന്നു ദുബൈയിൽനിന്ന് എത്തിയ എയർഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തിൽപെട്ടത്. ക്യാപ്റ്റൻ ഉൾപ്പെടെ 21 പേരാണ് അപകടത്തിൽ മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.