അസാപ് സി.എം.ഡി നിയമനത്തിൽ വിവാദം; സർക്കാർ വകുപ്പിന് നിയന്ത്രണം നഷ്ടമാകുമെന്ന് വിമർശനം
text_fieldsതിരുവനന്തപുരം: സർവിസിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥയെ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ (സി.എം.ഡി) പദവിയിൽ അവരോധിച്ചതോെട കമ്പനിയാക്കിയ അസാപിെൻറ നിയന്ത്രണം ഉന്നത വിദ്യാഭ്യാസ വകുപ്പിന് നഷ്ടമാകുമെന്ന് വിമർശനം. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുണ്ടായിരുന്ന െഎ.ടി അറ്റ് സ്കൂൾ, കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി േഫാർ എജുക്കേഷൻ (കൈറ്റ്) എന്ന പേരിൽ കമ്പനിയാക്കിയപ്പോൾ പൊതുവിദ്യാഭ്യാസ സെക്രട്ടറിയെയാണ് സി.എം.ഡിയാക്കിയത്.
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപിനും ഇതേ മാതൃകയാണ് തുടരേണ്ടിയിരുന്നത്. വകുപ്പു സെക്രട്ടറിയെ സി.എം.ഡിയാക്കുന്നതിനു പകരം വിരമിച്ച പ്രിൻസിപ്പൽ സെക്രട്ടറി ഉഷ ടൈറ്റസിനെ സി.എം.ഡിയാക്കിയത് നിക്ഷിപ്ത താൽപര്യത്തോടെയാണെന്നാണ് വിമർശനം. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് പുതിയ കമ്പനിയിൽ റോൾ ഉണ്ടാകില്ലെന്ന് ചുരുക്കം.
നേരത്തേ അസാപ് കമ്പനിയാക്കാനുള്ള നിർദേശമടങ്ങിയ ഫയൽ മന്ത്രിസഭയുടെ പരിഗണനക്ക് വെക്കുന്നത് ചീഫ് സെക്രട്ടറി തടഞ്ഞിരുന്നു. പിന്നീട് സമ്മർദങ്ങളെ തുടർന്ന് ഫയൽ മന്ത്രിസഭയുടെ പരിഗണനക്ക് വെച്ച് കമ്പനിയാക്കി. നേരത്തേതന്നെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് അസാപിന് മേൽ നിയന്ത്രണമില്ലെന്നും എ.ഡി.ബി ഫണ്ടിങ് സ്വകാര്യ ട്രെയിനിങ് ഏജൻസികൾക്ക് യഥേഷ്ടം നൽകുകയാണെന്ന വിമർശനവും ഉയർന്നിരുന്നു. എ.ഡി.ബി ഫണ്ടിങ് ഏറക്കുറെ നിലച്ചതോടെയാണ് അസാപ് കമ്പനിയാക്കാനുള്ള നിർദേശം വരുന്നത്. ഉഷ ടൈറ്റസ് പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കെ സമർപ്പിച്ച ഫയലാണ് മന്ത്രിസഭ അംഗീകരിച്ചത്. അതേസമയം, ഇഷ്ടക്കാർക്ക് വിരമിച്ച ശേഷവും ഉന്നത പദവികൾ നൽകുന്ന സർക്കാർ നടപടിയുടെ തുടർച്ചയാണ് അസാപ് സി.എം.ഡി നിയമനമെന്നും വിമർശനമുയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.