Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right12 ട്രെയിനുകൾക്ക്...

12 ട്രെയിനുകൾക്ക് കേരളത്തിൽ അധിക സ്റ്റോപ്

text_fields
bookmark_border
train extension
cancel

തി​രു​വ​ന​ന്ത​പു​രം : 12 ട്രെ​യി​നു​ക​ൾ​ക്ക്​ കേ​ര​ള​ത്തി​ൽ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ അ​ധി​ക സ്റ്റോ​പ് അ​നു​വ​ദി​ച്ചു.കൊ​ച്ചു​വേ​ളി - നി​ല​മ്പൂ​ർ റോ​ഡ് രാ​ജ്യ​റാ​ണി എ​ക്സ്​​പ്ര​സ് (16349) 16 മു​ത​ൽ പു​ല​ർ​ച്ച 1.20 നും ​നി​ല​മ്പൂ​ർ റോ​ഡ്- കൊ​ച്ചു​വേ​ളി രാ​ജ്യ​റാ​ണി എ​ക്സ്​​പ്ര​സ് (16350) പു​ല​ർ​ച്ച 12.40 നും ​ആ​ലു​വ സ്റ്റേ​ഷ​നി​ൽ നി​ർ​ത്തും.

തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ- മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ എ​ക്സ്​​പ്ര​സ് (16347) ആ​ഗ​സ്​​റ്റ് 16 മു​ത​ൽ രാ​വി​ലെ 8.28 നും ​മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ - തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ എ​ക്സ്​​പ്ര​സ് (16348) 15 മു​ത​ൽ വൈ​കീ​ട്ട് 4.16 നും ​ഏ​ഴി​മ​ല സ്റ്റേ​ഷ​നി​ൽ നി​ർ​ത്തും.

തി​രു​നെ​ൽ​വേ​ലി ജ​ങ്‌​ഷ​ൻ - ഗാ​ന്ധി​ധാം ജ​ങ്‌​ഷ​ൻ ഹം​സ​ഫ​ർ പ്ര​തി​വാ​ര എ​ക്സ്​​പ്ര​സ് (20923) 17 മു​ത​ൽ രാ​ത്രി 7.04 നും ​ഗാ​ന്ധി​ധാം ജ​ങ്‌​ഷ​ൻ - തി​രു​നെ​ൽ​വേ​ലി ജ​ങ്‌​ഷ​ൻ ഹം​സ​ഫ​ർ പ്ര​തി​വാ​ര എ​ക്സ്​​പ്ര​സ് (20924) 22 മു​ത​ൽ രാ​വി​ലെ 9.10 നും ​കാ​സ​ർ​കോ​ട് സ്റ്റേ​ഷ​നി​ൽ നി​ർ​ത്തും.

മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ - നാ​ഗ​ർ​കോ​വി​ൽ ജ​ങ്‌​ഷ​ൻ ഏ​റ​നാ​ട് എ​ക്സ്​​പ്ര​സ് (16605) 15 മു​ത​ൽ രാ​വി​ലെ 9.10 നും ​നാ​ഗ​ർ​കോ​വി​ൽ ജ​ങ്‌​ഷ​ൻ - മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ ഏ​റ​നാ​ട് പ്ര​തി​ദി​ന എ​ക്സ്​​പ്ര​സ് (16606) 15 മു​ത​ൽ പ​ക​ൽ 2.37നും ​പ​ഴ​യ​ങ്ങാ​ടി സ്റ്റേ​ഷ​നി​ൽ നി​ർ​ത്തും.

തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ -മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ മ​ല​ബാ​ർ എ​ക്സ്​​പ്ര​സ് (16629) 17 മു​ത​ൽ ചാ​ല​ക്കു​ടി (പു​ല​ർ​ച്ച 12.59), കു​റ്റി​പ്പു​റം (പു​ല​ർ​ച്ച 3.09) സ്റ്റേ​ഷ​നു​ക​ളി​ൽ നി​ർ​ത്തും. ഈ ​ട്രെ​യി​ൻ തി​രി​കെ (16630) 16 മു​ത​ൽ കു​റ്റി​പ്പു​റം (രാ​ത്രി 11.37), 17 മു​ത​ൽ ചാ​ല​ക്കു​ടി (പു​ല​ർ​ച്ച 2.10) സ്റ്റേ​ഷ​നു​ക​ളി​ൽ നി​ർ​ത്തും.

എ​റ​ണാ​കു​ളം ജ​ങ്‌​ഷ​ൻ - കാ​യം​കു​ളം ജ​ങ്‌​ഷ​ൻ എ​ക്സ്​​പ്ര​സ് (16309) 17 മു​ത​ൽ തൃ​പ്പൂ​ണി​ത്തു​റ (രാ​വി​ലെ 9.02), മാ​വേ​ലി​ക്ക​ര (രാ​വി​ലെ 11.08) സ്റ്റേ​ഷ​നു​ക​ളി​ൽ നി​ർ​ത്തും. ഈ ​ട്രെ​യി​ൻ തി​രി​കെ (16310) 17 മു​ത​ൽ മാ​വേ​ലി​ക്ക​ര​യി​ലും (വൈ​കീ​ട്ട് 3.09), തൃ​പ്പൂ​ണി​ത്തു​റ​യി​ലും (വൈ​കീ​ട്ട് 4.56) നി​ർ​ത്തും.

ചെ​ന്നൈ എ​ഗ്​​മൂ​ർ - ഗു​രു​വാ​യൂ​ർ എ​ക്സ്​​പ്ര​സ് (16127) 19 മു​ത​ൽ രാ​വി​ലെ 3.24 നും ​മ​ട​ക്ക​യാ​ത്ര​യി​ൽ (16128) പു​ല​ർ​ച്ച 1.52 നും ​ചേ​ർ​ത്ത​ല സ്റ്റേ​ഷ​നി​ൽ നി​ർ​ത്തും.

പു​ന​ലൂ​ർ - ഗു​രു​വാ​യൂ​ർ പ്ര​തി​ദി​ന എ​ക്സ്​​പ്ര​സ് (16327) 16 മു​ത​ൽ വൈ​കി​ട്ട് 6.41 നും ​മ​ട​ക്ക​യാ​ത്ര​യി​ൽ 16328) പ​ക​ൽ 1.14 നും ​കു​റി സ്റ്റേ​ഷ​നി​ൽ നി​ർ​ത്തും.

മ​ധു​ര ജ​ങ്‌​ഷ​ൻ - പു​ന​ലൂ​ർ എ​ക്സ്​​പ്ര​സ് (16729) 19 മു​ത​ൽ രാ​വി​ലെ 9.25 നും ​പു​ന​ലൂ​ർ - മ​ധു​ര ജ​ങ്‌​ഷ​ൻ പ്ര​തി​ദി​ന എ​ക്സ്​​പ്ര​സ് (16730) 18 മു​ത​ൽ വൈ​കീ​ട്ട് 5.35 നും ​കു​റി സ്റ്റേ​ഷ​നി​ൽ നി​ർ​ത്തും.

തി​രു​നെ​ൽ​വേ​ലി ജ​ങ്‌​ഷ​ൻ - പാ​ല​ക്കാ​ട് ജ​ങ്‌​ഷ​ൻ പാ​ല​രു​വി പ്ര​തി​ദി​ന എ​ക്സ്​​പ്ര​സ് (16791) 19 മു​ത​ൽ രാ​വി​ലെ 9.17 നും ​മ​ട​ക്ക​യാ​ത്ര​യി​ൽ (16792) 18 മു​ത​ൽ വൈ​കീ​ട്ട് 5.50 നും ​അ​ങ്ക​മാ​ലി സ്റ്റേ​ഷ​നി​ൽ നി​ർ​ത്തും.

ഹാ​ത്യ - എ​റ​ണാ​കു​ളം ജ​ങ്‌​ഷ​ൻ പ്ര​തി​വാ​ര എ​ക്സ്​​പ്ര​സ് (22837) 16 മു​ത​ൽ രാ​വി​ലെ 7.42 നും ​മ​ട​ക്ക യാ​ത്ര​യി​ൽ (22838) 17ന് ​പു​ല​ർ​ച്ച 12.22 നും ​തൃ​ശൂ​ർ സ്റ്റേ​ഷ​നി​ൽ നി​ർ​ത്തും.

തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ - മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ മാ​വേ​ലി എ​ക്സ്​​പ്ര​സ് 19 മു​ത​ൽ പു​ല​ർ​ച്ച 2.43 ന് ​തി​രൂ​ർ സ്റ്റേ​ഷ​നി​ൽ നി​ർ​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian railwayTrains
News Summary - Additional stop for 12 trains
Next Story