പച്ചക്കറിവില പിടിച്ചുനിർത്താൻ നടപടി; കർഷകരിൽനിന്ന് അധികമായി പച്ചക്കറി സംഭരിക്കും -മന്ത്രി
text_fieldsതിരുവനന്തപുരം: പച്ചക്കറി വില പിടിച്ചു നിർത്താൻ കർഷകരിൽനിന്ന് നേരിട്ട് സംഭരിച്ച് ഹോർട്ടി കോർപ്, വി.എഫ്.പി.സി.കെ വിപണികൾ മുഖേന ലഭ്യമാക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. കാലാവസ്ഥ വ്യതിയാനത്തെ തുടർന്നുണ്ടായ കൃഷിനാശം പച്ചക്കറി ഉൽപാദനത്തെ സാരമായി ബാധിച്ചതായി മന്ത്രി വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ വിലയിരുത്തി. തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ നാളെ മുതൽതന്നെ സഞ്ചരിക്കുന്ന പച്ചക്കറി വിപണനശാലകൾ സജ്ജമാകും.
തുടർന്ന് കൂടുതൽ ഇടങ്ങളിലേക്ക് വിപണന ശാലകൾ വ്യാപിപ്പിക്കും. പ്രാദേശികമായി ഉൽപാദിപ്പിക്കപ്പെടുന്ന പച്ചക്കറികൾ ലഭ്യമാകുന്നിടത്തോളം സംഭരിക്കാനും തികയാത്തത് ഇതരസംസ്ഥാന കർഷകരിൽനിന്നും കാർഷികോൽപാദക സംഘടനകളിൽനിന്നും നേരിട്ട് സംഭരിക്കാനാണ് തീരുമാനം. ഓണക്കാലത്ത് ആവശ്യമായ പച്ചക്കറി വിപണിയിൽ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിന് കൃഷി വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.