ഓമനക്കുട്ടനെ നേരിൽകണ്ട് ഖേദം പ്രകടിപ്പിച്ച് കലക്ടർ; ക്യാമ്പും സന്ദർശിച്ചു
text_fieldsചേര്‍ത്തല: ദുരിതാശ്വാസ ക്യാമ്പിലെ പണപ്പിരിവിെൻറ പേരില്‍ പൊലീസ് കേസില്‍ പ്രതിയാകുകയും സംഭവത്തിൽ സര്‍ക് കാര്‍ പിന്നീട് നിരപരാധിയെന്നുകണ്ട് മാപ്പ് പറയുകയും ചെയ്ത ഓമനക്കുട്ടനെ കാണാൻ കലക്ടറെത്തി. ചേര്‍ത്തല തെക്ക ് ഗ്രാമപഞ്ചായത്തിലെ പട്ടികജാതി കമ്യൂണിറ്റി ഹാളിലെ ക്യാമ്പിലെത്തിയാണ് കലക്ടര്‍ ഡോ. അദീല അബ്ദുല്ല എസ്. ഓമനക ്കുട്ടനെ കണ്ട് ഖേദം പ്രകടിപ്പിച്ചത്.
ക്യാമ്പിലെ അന്തേവാസി കൂടിയാണ് ഇദ്ദേഹം. ക്യാമ്പിലേക്ക് സമീപത്തെ വീട്ടിൽനിന്ന് വൈദ്യുതി വലിച്ചതിെൻറയും സാധനങ്ങൾ കൊണ്ടുവന്നതിെൻറയും െചലവിലേക്ക് 70 രൂപ സമാഹരിച്ചതിെൻറ പേരിലാണ് ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചതിനെത്തുടർന്ന് ഓമനക്കുട്ടൻ വിവാദത്തിലായത്. ക്യാമ്പിെൻറ നടത്തിപ്പിൽ വീഴ്ചകാട്ടിയ ഉദ്യോഗസ്ഥരെ ശാസിച്ചതായും ഓമനക്കുട്ടനെതിരായ കേസ് പിന്‍വലിക്കാനുള്ള നടപടി സ്വീകരിച്ചതായും കലക്ടർ അറിയിച്ചു.
ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ സൈബര്‍ നിയമപ്രകാരം അന്വേഷണം നടത്തി കേസെടുക്കണമെന്ന് അദ്ദേഹം കലക്ടറോട് അഭ്യര്‍ഥിച്ചു. എ.എം. ആരിഫ് എം.പിയും ക്യാമ്പിലെത്തിയിരുന്നു. പ്രദേശത്തെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് എ.എം. ആരിഫ് എം.പി അഭിപ്രായപ്പെട്ടു. എം.പി ഫണ്ടില്‍നിന്ന് ഇതിന് തുക അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. 23 കുടുംബങ്ങളാണ് ക്യാമ്പിൽ തുടരുന്നത്. ക്യാമ്പ് അംഗങ്ങൾക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്ത് നൽകണമെന്ന് കലക്ടർ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി. നിലവിൽ ക്യാമ്പിലെ പ്രശ്‌നങ്ങളുടെ പേരിൽ പൊലീസിൽ നൽകിയ പരാതി പിൻവലിക്കും. പൊലീസിനും പരാതിയിൽപറയുന്ന കാര്യത്തിെൻറ സദുദ്ദേശ്യം ബോധ്യപ്പെട്ടിട്ടുണ്ടെന്നും കലക്ടർ പറഞ്ഞു.
കുട്ടനാട്ടിലെ വിദ്യാലയങ്ങൾക്ക് അവധി
ആലപ്പുഴ: കുട്ടനാട് താലൂക്കിൽ ജലനിരപ്പ് താഴ്ന്നിട്ടില്ലാത്തതിനാലും ഗതാഗതം പുനഃസ്ഥാപിച്ചിട്ടില്ലാത്തതിനാലും കുട്ടനാട് താലൂക്കിലെ അംഗൻവാടികൾ, പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മറ്റ് താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച കലക്ടർ അവധി പ്രഖ്യാപിച്ചു. അന്നേദിവസം ജില്ലയിലെ എല്ലാ അംഗൻവാടികളും തുറന്നുപ്രവർത്തിക്കേണ്ടതും പോഷകാഹാരവിതരണം ഉൾപ്പെടെ പ്രവർത്തനങ്ങൾ നടത്തേണ്ടതുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.