എ.ഡി.ജി.പിക്കെതിരായ അന്വേഷണം; വിജിലൻസ് കോടതി ഉത്തരവ് സർക്കാറിന് തിരിച്ചടി
text_fieldsതിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരായ വിജിലൻസ് അന്വേഷണത്തിൽ വിജലൻസ് കോടതി ഉത്തരവ് സർക്കാറിന് തിരിച്ചടി. അജിത്കുമാറിനെതിരായ വിജിലൻസ് അന്വേഷണത്തിന്റെ പുരോഗതി ഡിസംബർ 10ന് റിപ്പോർട്ട് ചെയ്യണമെന്നാണ് കോടതി നിർദേശം. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിന് സർക്കാർ അനുവദിച്ചത് ആറു മാസമാണ്. അതിനിടെയാണ് രണ്ടു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന കോടതി നിർദേശം. അജിത്കുമാറിന്റെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയുടെയും സ്വത്ത് വിവരം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ നെയ്യാറ്റിൻകര നാഗരാജു നൽകിയ പൊതുതാൽപര്യ ഹരജി പരിഗണിക്കവേയാണ് തിരുവനന്തപുരം വിജിലൻസ് കോടതിയുടെ പരാമർശം. നിലവിൽ സമാന പരാതിയിൽ എ.ഡി.ജി.പിക്കെതിരെ അന്വേഷണം നടക്കുന്നതായും ഹരജി തള്ളണമെന്നുമുള്ള വിജിലൻസ് മേധാവിയുടെ ആവശ്യം നിരാകരിച്ച കോടതി, രണ്ടുമാസം കാലാവധി അനുവദിക്കുകയായിരുന്നു.
വിജിലന്‍സ് പ്രത്യേക യൂനിറ്റ് ഒന്നിലെ എസ്.പി കെ.എല്‍. ജോണ്‍കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. സര്‍ക്കാര്‍ വിജിലന്‍സിന് അന്വേഷണാനുമതി കൈമാറിയശേഷം ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നതല്ലാതെ മറ്റു നടപടികളിലേക്ക് കടന്നിട്ടില്ല. ഒരടി മുന്നോട്ടുപോകാത്ത അന്വേഷണത്തിൽ തിടുക്കത്തിൽ പ്രാഥമിക പരിശോധന വേണ്ടെന്നായിരുന്നു തീരുമാനം. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ നടപടിക്ക് വേഗം കൂട്ടേണ്ടിവരും. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയില്‍നിന്ന് വിവരങ്ങള്‍ തേടുന്നതിലും അന്വേഷണസംഘത്തിന് വ്യക്തതയില്ല.
എ.ഡി.ജി.പിയെ എന്തുകൊണ്ട് സ്ഥാനത്തുനിന്ന് മാറ്റുന്നില്ലെന്ന് മാറ്റാത്തവരോട് ചോദിക്കണം. എ.ഡി.ജി.പി.യെ മാറ്റണമെന്ന് തന്നെയാണ് സി.പി.ഐ നിലപാട്. അതിൽ മാറ്റമില്ല. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തെക്കുറിച്ച് മുഖ്യമന്ത്രിയോട് തന്നെ ചോദിക്കണം.
-മന്ത്രി കെ. രാജൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.