എ.ഡി.ജി.പിയുടെ മകൾ പഞ്ചാബിൽ; രഹസ്യമൊഴിയെടുപ്പ് മുടങ്ങി
text_fieldsതിരുവനന്തപുരം: എ.ഡി.ജി.പി സുദേഷ്കുമാറിെൻറ മകള്‍ സ്വദേശമായ പഞ്ചാബിൽ പോയതോടെ പൊലീസ് ഡ്രൈവർ ഗവാസ്കറെ മര്‍ദിച്ച കേസിലെ രഹസ്യമൊഴിയെടുപ്പ് മുടങ്ങി. ഇതോടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ മറ്റൊരു തീയതി തേടി ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്കി. അതിനിടെ ഗവാസ്കർ ഉൾപ്പെടെ മൂന്നുപേരുടെ രഹസ്യമൊഴി അടുത്തമാസം ഒന്നിന് രേഖപ്പെടുത്തും. എ.ഡി.ജി.പിയുടെ മകൾ സ്നിഗ്ധകുമാറിെൻറ രഹസ്യമൊഴി ചൊവ്വാഴ്ച രേഖപ്പെടുത്താനായിരുന്നു കോടതി സമയം അനുവദിച്ചത്. അതനുസരിച്ച് ക്രൈംബ്രാഞ്ച് നടപടികൾ പൂര്‍ത്തിയാക്കി. ഇതിനിടെയാണ് സ്നിഗ്ധയുടെ പഞ്ചാബ് യാത്ര. വിദ്യാഭ്യാസസംബന്ധമായി ഒഴിവാക്കാനാവാത്ത അത്യാവശ്യമുണ്ടെന്നും മറ്റൊരു ദിവസം മൊഴിയെടുക്കാന്‍ തയാറാണെന്നും എ.ഡി.ജി.പിയുടെ കുടുംബം അന്വേഷണസംഘത്തെ അറിയിച്ചു. സ്നിഗ്ധ മടങ്ങിയെത്തുന്ന 29നുശേഷം സമയം അനുവദിക്കണമെന്ന് കാണിച്ച് ക്രൈംബ്രാഞ്ച് കോടതിയില്‍ വീണ്ടും അപേക്ഷ നല്കി. ഇവര്‍ക്ക് പുറമെ ഗവാസ്കര്‍, എ.ഡി.ജി.പിയുടെ േപഴ്സനൽ സ്റ്റാഫ് അംഗം ചന്ദ്രശേഖരന് നായര്‍, സ്റ്റേഡിയത്തിലെ പൊലീസ് കായികക്ഷമത പരിശീലക എന്നിവരുടെ രഹസ്യമൊഴിയാണ് രേഖപ്പെടുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.