യുവനടിയെ ആക്രമിച്ച കേസില്‍ സഹായകമായത് നാട്ടുകാരന്‍ തന്ന വിവരം -എ.ഡി.ജി.പി ബി. സന്ധ്യ
text_fieldsകോട്ടയം: കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ നാട്ടുകാരനായ ഒരാള്‍ തന്ന വിലപ്പെട്ട വിവരമാണ് പ്രതികളെ കുടുക്കാന്‍ സഹായകമായതെന്ന് എ.ഡി.ജി.പി ബി. സന്ധ്യ. ഒരു സംഭാഷണം കേട്ട സാധാരണക്കാരനായ ഒരാളില്‍നിന്ന് കിട്ടിയ വിവരം അന്വേഷണ സംഘത്തിന് ഏറെ ഗുണം ചെയ്തു. ഇതും സാങ്കേതികവിദ്യയും കൂടി പ്രയോജനപ്പെടുത്തിയുള്ള അന്വേഷണത്തിലാണ് പ്രതിയെ കുടുക്കിയത്. സംഭവത്തിനു പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് പറയാന്‍ സാധ്യമല്ല. കേസ് ഇപ്പോള്‍ അന്വേഷണ ഘട്ടത്തിലാണ്. ഇരയായ നടിക്ക് എന്തെങ്കിലും വെളിപ്പെടുത്താനുണ്ടെങ്കില്‍ അത് മാധ്യമങ്ങളോട് പറയുന്നത് ഉചിതമല്ല. കോടതിയില്‍ പറയുന്നതാണ് ഉത്തമം. അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ കേസിനെപ്പറ്റി കൂടുതല്‍ പറയാനാവില്ളെന്നും അവര്‍ കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.