മോൻസണിനെതിരായി ഉള്ളത് സാമ്പത്തിക തട്ടിപ്പുകൾ, ശബരിമല ചെമ്പോലയുടെ നിജസ്ഥിതി അന്വേഷിക്കും- എ.ഡി.ജി.പി ശ്രീജിത്
text_fieldsകൊച്ചി: പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിനെതിരെ നിലവിൽ സാമ്പത്തിക തട്ടിപ്പ് കേസുകളിലാണ് അന്വേഷണം നടക്കുന്നതെന്നും പ്രതിക്കെതിരെയുള്ള മറ്റു ആരോപണങ്ങളിലും അന്വേഷണം നടക്കുമെന്നും എ.ഡി.ജി.പി. എസ്.ശ്രീജിത്ത് അറിയിച്ചു. ശബരിമലയുമായി ബന്ധപെട്ട വിവാദ ചെമ്പോലയും പരിശോധിക്കും.
മോൻസണിന്‍റെ ഡോക്ടറേറ്റ് വ്യാജമാണെന്ന പരാതി പരിശോധിക്കും. അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ പ്രതികരിക്കുന്നിനാകില്ലെന്നും എ.ഡി.ജി.പി വ്യക്തമാക്കി. മോൻസണിന്‍റെ കൈവശമുള്ള പുരാവസ്തുക്കൾ ശാസ്ത്രീയമായി പരിശോധിക്കും. പുരാവസ്തുക്കളുടെ മറവിലെ സാമ്പത്തിക തട്ടിപ്പ് തെളിയിക്കാനാണ് പുരാവസ്തു വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിക്കുന്നത്. ഇതിനായി പുരാവസ്തു വകുപ്പിന് ക്രൈംബ്രാഞ്ച് അപേക്ഷ നൽകും.
അതേസമയം, നാലാമതൊരു കേസ് കൂടി മോൻസണെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചാനൽ ഉടമയെന്ന നിലയിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് പുതുതായി കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിനിടെ വിശദമായ മൊഴിയെടുപ്പിനും പരിശോധനകൾക്കുമായി മോൻസനെ കലൂരിൽ വീട്ടിലെത്തിച്ചു.
എ.ഡി.ജി.പി ശ്രീജിത്ത് അൽപസമയത്തിനകം ഇവിടെയെത്തി മോൻസനെ ചോദ്യം ചെയ്യും. പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരും മോൻസൻ്റ വീട്ടിലെത്തി തെളിവെടുക്കുന്നുണ്ട്. തെളിവെടുപ്പിനായി വിവിധ സ്ഥലങ്ങളിൽ കൊണ്ടു പോകേണ്ടതുള്ളതിനാൽ മോൻസനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ ക്രൈം ബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. വൈകിട്ട് കോടതിയിൽ ഹാജരാക്കുമ്പോൾ വീണ്ടും കസ്റ്റഡി ആവശ്യപ്പെടാനാണ് നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.