Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാപ്പുപറഞ്ഞ്​ തടിയൂരാൻ...

മാപ്പുപറഞ്ഞ്​ തടിയൂരാൻ എ.ഡി.ജി.പിയുടെ മകൾ

text_fields
bookmark_border
മാപ്പുപറഞ്ഞ്​ തടിയൂരാൻ എ.ഡി.ജി.പിയുടെ മകൾ
cancel

തിരുവനന്തപുരം: പൊലീസ് ഡ്രൈവറെ മര്‍ദിച്ച കേസില്‍ നിന്ന് മാപ്പുപറഞ്ഞ് രക്ഷപ്പെടാൻ എ.ഡി.ജി.പി സുദേഷ്കുമാറും മകളും നീക്കം തുടങ്ങി. പൊലീസ്​ ഡ്രൈവർ ഗവാസ്​ക​േറാട്​ മാപ്പുപറയാന്‍ തയാറാണെന്ന് അഭിഭാഷകരെ സുദേഷ്കുമാര്‍ അറിയിച്ചതായാണ്​ വിവരം. എന്നാൽ, ഒത്തുതീര്‍പ്പുമായി ആരും സമീപിച്ചിട്ടില്ലെന്നും തയാറല്ലെന്നും ഗവാസ്കര്‍ പറഞ്ഞു.

എ.ഡി.ജി.പി സുദേഷ്​കുമാറി​​​​െൻറ മകൾ സ്​നിക്ത കുമാറിനെ അറസ്​റ്റ്​ ചെയ്യുന്നത്​ തടയാനാകില്ലെന്ന്​ ഹൈകോടതി വ്യക്​തമാക്കിയ സാഹചര്യത്തിലാണ്​ ഒത്തുതീർപ്പ്​നീക്കം​. ഗവാസ്കറോട് ത​​​​െൻറ മകള്‍ നേരിട്ട് മാപ്പുപറയുമെന്നും അതിനുശേഷം കേസില്‍ നിന്നൊഴിവാക്കണമെന്നുമാണ്​ എ.ഡി.ജി.പി അറിയിച്ചത്​. ഇക്കാര്യം സുദേഷ്കുമാറി​​​​െൻറ അഭിഭാഷകന്‍ ഗവാസ്കറുടെ അഭിഭാഷകനെ അറിയിച്ചു. എന്നാല്‍, തയാറല്ലെന്ന നിലപാടിലാണ്​ ഗവാസ്​കറുടെ അഭിഭാഷകൻ.

അതിനിടെ, എ.ഡി.ജി.പിയുടെ മകളെ അറസ്​റ്റ്​  ചെയ്യാതെ ക്രൈംബ്രാഞ്ച്​ ഒളിച്ചുകളി തുടരുകയാണ്. എ.ഡി.ജി.പിയുടെ മകൾ മൊബൈൽഫോൺ കൊണ്ട്​ കഴുത്തിലും തോളിലും ഇടി​െച്ചന്നാണ്​ ഗവാസ്​കറുടെ പരാതി. ഗവാസ്​കർ ഒൗദ്യോഗികവാഹനം കാലിലൂടെ കയറ്റിയിറക്കിയെന്നും ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നും എ.ഡി.ജി.പിയുടെ മകളുടെ പരാതിയും നിലവിലുണ്ട്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policekerala newsadgpSudhesh KumarMisconduct
News Summary - ADGP Sudhesh Kumar's daughter ready for apology - Kerala news
Next Story