ആധാർ വിവരങ്ങൾ പുതുക്കാൻ 30 തപാൽ ഓഫിസുകളിൽ സൗകര്യം
text_fieldsതിരുവനന്തപുരം: തപാൽ വകുപ്പും യുനീക് ഐഡൻറിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയും ചേർന്ന് ശനിയാഴ്ച മുതൽ കേരളത്തിലെ 30 പോസ്റ്റ് ഓഫിസുകളിൽ ആധാർ വിവരങ്ങൾ പുതുക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തും.
സൗകര്യം ലഭ്യമായ ഹെഡ് പോസ്റ്റ് ഓഫിസുകൾ:
തിരുവനന്തപുരം ജി.പി.ഒ, ആറ്റിങ്ങൽ, പൂജപ്പുര, നെയ്യാറ്റിൻകര, കൊല്ലം, കൊട്ടാരക്കര, പത്തനംതിട്ട, പുനലൂർ, തിരുവല്ല, ചെങ്ങന്നൂർ, ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ, എറണാകുളം, കൊച്ചി, കോട്ടയം, പാലാ, വൈക്കം, തൃശൂർ, കുന്ദംകുളം, കോഴിക്കോട് സിവിൽ സ്റ്റേഷൻ, കോഴിക്കോട്, തലശ്ശേരി, കണ്ണൂർ, വടകര, തിരൂർ, ഒറ്റപ്പാലം, പാലക്കാട്, കാസർകോട്, മഞ്ചേരി.
ഘട്ടം ഘട്ടമായി സൗകര്യം അവശേഷിക്കുന്ന 1478 പോസ്റ്റ് ഓഫിസുകളിലേക്കും വ്യാപിപ്പിക്കും. വിവരങ്ങൾ പുതുക്കുന്നതിന് 25 രൂപ വീതമാണ് ഈടാക്കുക. ഇ.-കെ, വൈ.സി/ആധാർ കണ്ടെത്തൂ/ മറ്റ് ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ച് ആധാർ കണ്ടെത്തുന്നതിനും എ ഫോർ പേപ്പറിൽ കളർ പ്രിൻറൗട്ട് എടുക്കുന്നതിനുമായി 20 രൂപയാണ് ഈടാക്കുക. ബ്ലാക്ക് ആൻഡ് വൈറ്റ് പേപ്പറിൽ ആധാർ പ്രിൻറൗട്ട് എടുത്തു നൽകുന്നതിന് 10 രൂപ. ഇതിനു പുറമേ, ഹെഡ് പോസ്റ്റ് ഓഫിസുകളായ തിരുവനന്തപുരം ജി.പി.ഒ, കൊല്ലം, കോട്ടയം, എറണാകുളം, കൊച്ചി, തൃശൂർ, കാസർകോട്, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിൽ ആധാർ എൻറോൾമെൻറിനുള്ള സൗകര്യം അടുത്തുതന്നെ ഏർപ്പെടുത്തും. വെള്ളിയാഴ്ച തിരുവനന്തപുരത്ത് മധ്യമേഖലാ പോസ്റ്റ്മാസ്റ്റർ ജനറൽ സുമതി രവിചന്ദ്രൻ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.