മാപ്പിളപ്പാട്ടില്‍ ഉസ്താദാണ് അദീബ്
text_fieldsഅടിമാലി: മലബാറിലെ മാപ്പിള തറവാട്ടില്‍നിന്നത്തെി, ചിന്താരം മുന്തി മൊളിന്തിടമേ... എന്ന ഹംസ നാരോക്കാവിന്‍െറ ഹിജറ ഗാനം ആലപിച്ച് എട്ടാംക്ളാസുകാരന്‍ അദീബ് ഫര്‍ഹാന്‍ കാറ്റഗറി മൂന്നില്‍ മാപ്പിളപ്പാട്ടിന്‍െറ ഉസ്താദായി. കോഴിക്കോട് ഓമശ്ശേരി ബ്ളെസന്‍റ് ഇംഗ്ളീഷ് മീഡിയം സ്കൂളില്‍നിന്നത്തെിയ ഈ പതിമൂന്നുകാരന്‍ അസൈന്‍-മുബീന ദമ്പതിമാരുടെ മകനാണ്. അധ്യാപികയായ മുബീന ഗാനാലാപനം, മോണോ ആക്ട്, മിമിക്രി കലാകാരിയും അസൈന്‍ നല്ളൊരു പാട്ടുകാരനുമാണ്.
ഹനീഫ മുടിക്കോടാണ് പരിശീലകന്‍. തിരുവനന്തപുരത്ത് നടന്ന കലോത്സവത്തില്‍ അറബിക് പദ്യപാരായണത്തില്‍ അദീബ് ഒന്നാംസ്ഥാനം നേടി. അത്ര നിസ്സാരക്കാരെയല്ല അദീബ് പാടിത്തോല്‍പ്പിച്ചത്. ചാനലുകളിലെ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ താരങ്ങളും ഗാനമേള വേദികളില്‍ പാടുന്നവരും വരെ എതിരാളികളായി.
അതേസമയം, 15ഓളം തനത് മാപ്പിളപ്പാട്ടുകള്‍ കുട്ടികള്‍ അവതരിപ്പിച്ചെങ്കിലും വേണ്ടത്ര നിലവാരം പുലര്‍ത്തിയില്ളെന്ന് വിധികര്‍ത്താവായ സത്താര്‍ ആലപ്പുഴ അഭിപ്രായപ്പെട്ടു. ഹംസ നാരോക്കാവിന്‍െറയും മോയിന്‍കുട്ടി വൈദ്യരുടെയുമൊക്കെ പാട്ടുകളായിരുന്നു കൂടുതലും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.