ആലുവ ടി.ഇ.ഒയുടെ ആദിവാസി അതിക്രമങ്ങൾക്കെതിരെ പ്രക്ഷോഭം നടത്തുമെന്ന് ആദിശക്തി
text_fieldsകൊച്ചി: ആദിവാസി വിദ്യാർഥികൾക്കെതിരെ ആലുവ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ (ടി.ഇ.ഒ) ആർ.അനൂപ് നടത്തുന്ന അതിക്രമങ്ങൾക്കെതിരെ പ്രക്ഷോഭം നടത്തുമെന്ന് ആദിശക്തി സമ്മർ സ്കൂളിന്റെയും ആദിവാസി ഗോത്ര മഹാസഭയുടെയും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എറണാകുളം നഗരത്തിലെ വിവിധ കാമ്പസുകളിൽ പഠിക്കുന്ന ആദിവാസി വിദ്യാർഥികൾക്കെതിരെ വിവേചനപരവും ജാതി മേധാവിത്വപരവുമായ സമീപനം തുടരുന്ന ആർ.അനൂപിനെ സ്ഥാനത്തു നിന്നും നീക്കം ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു.
ആലുവ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിന് പരിധിയിലെ ട്രൈബൽ പ്രമോട്ടർക്ക് ശമ്പളം നൽകാതെ വിവേചനം കാണിച്ചതിൽ മനംനൊന്ത് ലിബിൻ എന്ന ചെറുപ്പക്കാരൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ കുറ്റാരോപിതനാണ് ടി.ഇ.ഒ.സവർണ മാടമ്പിയെ പോലെ ആണ് ടി.ഇ.ഒ പെരുമാറുന്നത്. അടുത്ത കാലത്ത് പട്ടിക വർഗ വകുപ്പിന് കീഴിൽ പെൺകുട്ടികൾക്കായി ഹോസ്റ്റൽ തുറന്നത്തോടെ ഹോസ്റ്റൽ വിദ്യാർഥിനികളുടെ ദൈനംദിനം കാര്യങ്ങളിൽ ടി.ഇ.ഒ അനാവശ്യമായി ഇടപെടുന്നു. പരീക്ഷ എഴുതാൻ പ്രേരിപ്പിക്കുന്നതിനു പകരം പഠനം നിർത്തിക്കാനാണ് ടി.ഇ.ഒ ഉപദേശിക്കുന്നത്.
ഏതാനും വർഷങ്ങളായി വയനാട്, അട്ടപ്പാടി, ഇടുക്കി തുടങ്ങിയ ജില്ലകളിൽ നിന്ന് നഗരത്തിലെ വിവിധ ക്യാമ്പസുകളിൽ ഇപ്പോൾ നൂറിനടുത്തു കുട്ടികളാണ് പഠിക്കുന്നത്. ആദിവാസി ഗോത്ര മഹാസഭയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ആദിശക്തി സമ്മർ സ്കൂൾ എന്ന വിദ്യാർത്ഥി കൂട്ടായ്മ വഴിയാണ് വിദ്യാർത്ഥികൾ ഏറെയും ക്യാമ്പസുകളിൽ എത്തിയത്.
അതിപിന്നോക്കം നിൽക്കുന്ന പണിയ, അടിയ, കാട്ടുനയിക്ക, വേടർ, മുഡുക, കുറുമ്പർ തുടങ്ങിയ വിഭാഗങ്ങളിൽ നിന്നാണ് വിദ്യാർഥികളാണ് ഏറെയും. പട്ടിക വർഗ വകുപ്പിൽ വിദ്യാഭ്യാസ വകുപ്പിനും യൂനിവേഴ്സിറ്റി അധികാരികൾക്കും ജില്ലാ ട്രൈബൽ ഉദ്യോഗസ്ഥർക്കും ആദിശക്തി ചെയ്യുന്ന പ്രവർത്തനങ്ങൾ അറിയുന്നതാണ്. സർക്കാർ ഹോസ്റ്റൽ സൗകര്യം ലഭിക്കാത്ത വിദ്യാർഥികൾക്ക് ഹോസ്റ്റൽ സൗകര്യം ഒരുക്കൽ, പഠനത്തിനുള്ള സഹായം നൽകൽ,മെൻഡറിങ് തുടങ്ങിയ കാര്യങ്ങൾ ആണ് ഹെല്പ് ഡെസ്ക് ചെയ്തുന്നു.
ആദിശക്തി വഴി അഡ്മിഷൻ എടുക്കുന്ന വിദ്യാർഥിനികളെയാണ് തിരഞ്ഞു പിടിച്ചു ദ്രോഹിക്കുന്നത്. ആദിവാസി വിദ്യാർഥികൾക്കെതിരെ വിവേചനം കാണിക്കുന്ന ടി.ഇ.ഒ ക്കെതിരെ ഡിസംബർ10ന് പ്രതിഷേധ മാർച്ച് ധർണയും നടത്തും. പരിപാടിയിൽ വിവിധ ആദിവാസി, ദളിത് സംഘടനകൾ സഹകരിക്കും. സൂചന പ്രതിഷേധത്തിന് ശേഷം ആലുവ, ടി.ഇ.ഒ ഓഫീസിന് മുന്നിൽ സത്യാഗ്രഹ പരിപാടി ആരംഭിക്കുമെന്നും അറിയിച്ചു. എം. ഗീതാനന്ദൻ, മേരി ലിഡിയ, കെ.ആർ രേഷ്മ, ജി. ജിഷ്ണു, ടി.ബി നിഷ, ടി.ജി സജിത്ത് തുടങ്ങിയവർ വാർത്താസമ്മേളത്തിൽ പങ്കെടുത്തു.
എം.ഗീതാനന്ദനും ആദിശക്തിയും തട്ടിപ്പ് സംഘമാണെന്ന് ടി.ഇ.ഒ
കൊച്ചി: എം.ഗീതാനന്ദനും ആദിശക്തിയും വിദ്യാർഥികളെ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പാണ് നടത്തുന്നതെന്ന് ടി.ഇ.ഒ ആർ.അനൂപ് മാധ്യമം ഓൺലൈനോട് പറഞ്ഞു. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന ആദിവാസി കുട്ടികളെ ഏത് കോഴ്സിന് എന്നുപോലും അറിയാതെ പല കോളജുകളിലും അഡ്മിഷൻ എടുക്കുന്നു. സ്വകാര്യ കോളജുകളിൽ മനേജ്മെ ന്റ് സീറ്റിലാണ് പലാ വിദ്യാർഥികൾക്കും പ്രവേശനം എടുത്തത്. പട്ടികവർഗവകുപ്പ് അതിന്റെ ഫീസ് നൽകാനാവില്ല.
ദുരന്ത പൂർണായ രീതിയിലാണ് ആദിശ്കതി തമ്മനത്ത് ഹോസ്റ്റൽ നടത്തുന്നത്. പട്ടികവർ വകുപ്പിൽനിന്ന 5,000 രൂപ വീതം വാങ്ങും. പുറത്ത നിന്ന വൻതോതിൽ പണം പിരിക്കുന്നു. ഹോസ്റ്റലിൽ വിദ്യാർഥികൾക്ക് മര്യാദക്ക് ഭക്ഷണം പോലും കൊടുക്കുന്നില്ല. അതെല്ലാം കണ്ടെത്തി ഡയറക്ടറേറ്റിന് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് ടി.ഇ.ഒ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.