സാറ തോമസിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
text_fieldsതാമരശ്ശേരി: കളമശ്ശേരി കുസാറ്റ് കാമ്പസിൽ തിക്കിലും തിരക്കിലുംപെട്ട് മരിച്ച വിദ്യാർഥി സാറ തോമസിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ താമരശ്ശേരി കോരങ്ങാട് തുവക്കുന്നിലെ വീട്ടിലെ ശുശ്രൂഷ ചടങ്ങുകൾക്കുശേഷം പതിനൊന്നോടെ ഭൗതികശരീരം ഈങ്ങാപ്പുഴ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെത്തിച്ചു.
ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത, ഫാ. ബേബി പീറ്റർ, ഫാ. ഗീവർഗീസ് ജോർജ് എന്നിവർ സംസ്കാര ചടങ്ങിന് നേതൃത്വം നൽകി.
തുടർന്നു നടന്ന അനുശോചന പരിപാടിയിൽ ബിനോയ് വിശ്വം എം.പി, എം.കെ. രാഘവൻ എം.പി, കോഴിക്കോട് പാളയം പള്ളി ഇമാം ഹുസൈൻ മടവൂർ, ബത്തേരി ഭദ്രാസനം സെക്രട്ടറി ഫാ. ബേബി ജോൺ, മലബാർ ഭദ്രാസനം സെക്രട്ടറി ഫാ. ബേബി പീറ്റർ, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി എന്നിവർ സംസാരിച്ചു.
തുടർന്ന് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സെമിത്തേരിയിൽ സംസ്കരിച്ചു. ജനപ്രതിനിധികൾ, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ നേതാക്കൾ, വിദ്യാർഥികൾ, അധ്യാപകർ, നാട്ടുകാർ തുടങ്ങിയ നിരവധി പേർ സംസ്കാര ചടങ്ങിന് സാക്ഷ്യംവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.