അതിദി വധം: പ്രതികള്‍ക്ക് സഹായകമായത് കേസ് ഡയറിയിലെ വൈരുദ്ധ്യം
text_fieldsകോഴിക്കോട്: കേസ് ഡയറിയിലും സാക്ഷിമൊഴികളിലുമുള്ള വൈരുദ്ധ്യങ്ങളാണ് നാടിനെ ഞെട്ടിച്ച അതിദി വധക്കേസില്‍ പ്രതികള്‍ക്കെതിരായ കൊലക്കുറ്റം തെളിയാതിരിക്കാന്‍ മുഖ്യ കാരണം. വടികൊണ്ട് മര്‍ദനമേറ്റത് കൊണ്ട് മരിച്ചെന്ന പ്രോസിക്യൂഷന്‍ വാദം തെളിവില്ലാത്തതിനാല്‍ അംഗീകരിക്കാനാവില്ളെന്ന് കോടതി നിരീക്ഷിച്ചു.
മര്‍ദിച്ചതിന് കൊലപാതകത്തിനുള്ള ശിക്ഷ കൊടുക്കാനാവില്ല. ഇന്ത്യന്‍ ശിക്ഷാ നിയമം 324 പ്രകാരമുള്ള ശിക്ഷയേ പരമാവധി നല്‍കാനാവുകയുള്ളൂ. കുട്ടിയുടെ 19 പരിക്കുകളില്‍ ആദ്യ ഒമ്പതെണ്ണം പോറലുകള്‍ മാത്രമാണ്. അടിച്ചെന്ന് പറയുന്ന പിറകുവശമാകട്ടെ മര്‍മഭാഗവുമല്ല. കൊല നടത്താന്‍ ഉദ്ദേശ്യമുള്ളതായി പൊലീസിന് തെളിയിക്കാനായില്ല. അതിദിയെ കൊല ചെയ്തുവെന്നും സഹോദരന്‍ അരുണിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നുമാണ് കേസ്. എന്നാല്‍, അടിച്ച കാര്യം ആരോടും പറഞ്ഞില്ളെന്നാണ് സഹോദരന്‍െറ മൊഴി.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം നാഡീതളര്‍ച്ചയെന്ന് പറയുമ്പോള്‍ വടികൊണ്ടുള്ള അടിയാണ് കാരണമെന്ന് കേസ് ഡയറിയിലുണ്ട്. വൈകുന്നേരം മാതാവ് ഭക്ഷണത്തിന് വിളിച്ചപ്പോള്‍ അതിദി ഉണര്‍ന്നില്ളെന്നാണ് സഹോദരന്‍െറ മൊഴി. കുട്ടിയെ പട്ടിണിക്കിടുന്നുവെന്ന വാദത്തിന് വിരുദ്ധമാണിത്. മാത്രമല്ല രാവിലെതന്നെ മരണം നടന്നിട്ടുണ്ടാവുമെന്ന ഡോക്ടറുടെ മൊഴിയുമുണ്ട്. മരണസമയത്തില്‍തന്നെ പ്രോസിക്യൂഷന് വ്യക്തതയില്ലാത്ത സ്ഥിതിവന്നു. കുട്ടിയെ പൊള്ളിച്ചതും മരണകാരണമായി പറയുമ്പോള്‍ പൊള്ളിച്ച പരിക്ക് പഴയതാണെന്ന വിധമാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
ബിലാത്തിക്കുളം സ്കൂളില്‍ പഠിക്കുകയായിരുന്ന അതിദി എസ്. നമ്പൂതിരിയെ പട്ടിണിക്കിട്ട് പീഡിപ്പിച്ചെന്നും കൈകൊണ്ടും പട്ടിക പോലുള്ള ആയുധങ്ങള്‍ ഉപയോഗിച്ചും മര്‍ദിച്ചെന്നുമായിരുന്നു പ്രോസിക്യൂഷന്‍ കേസ്. സുബ്രഹ്മണ്യന്‍ നമ്പൂതിരി സാധാരണ രക്ഷിതാക്കള്‍ കുട്ടികളെ തല്ലുന്നതില്‍നിന്ന് അല്‍പം കൂടുതലായി പ്രഹരിച്ചെന്ന് കരുതാനേ തെളിവുള്ളൂവെന്നാണ് കോടതിയുടെ കണ്ടത്തെല്‍.
രണ്ടാനമ്മ ദേവിക അന്തര്‍ജനം അതിദിയെ മര്‍ദിക്കാനും പീഡിപ്പിക്കാനും പ്രേരിപ്പിച്ചെന്ന വാദം കോടതി അംഗീകരിച്ചു. അങ്ങനെയാണ് പിതാവിന് മൂന്നു കൊല്ലം തടവും ദേവികയുടെ ശിക്ഷ ഒരുകൊല്ലം കുറച്ചും നല്‍കിയത്. ഇതില്‍ ഏഴ് മാസം പ്രതികള്‍ വിചാരണത്തടവുകാരായി കഴിഞ്ഞകാലം ഒഴിവാക്കിയുള്ള കാലാവധിയാണ് ശിക്ഷ അനുഭവിക്കേണ്ടത്.
അതിദിയുടെ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതം പറ്റിയിട്ടില്ളെന്നും വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. ശിക്ഷാനിയമം 223ാം വകുപ്പ് പ്രകാരം രണ്ടു പ്രതികള്‍ക്കും ഒരു വര്‍ഷം കഠിനതടവും 224 പ്രകാരം സുബ്രഹ്മണ്യന്‍ നമ്പൂതിരിക്ക് മൂന്നു വര്‍ഷവും ദേവികക്ക് രണ്ടുവര്‍ഷവും ജുവനൈല്‍ ആക്ട് പ്രകാരം കുട്ടിയെ ഉപദ്രവിച്ചതിന് ഇരുവര്‍ക്കും ആറുമാസം കഠിനതടവുമാണ് വിധിച്ചതെങ്കിലും തടവ് ഒന്നിച്ച് അനുഭവിച്ചാല്‍ മതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.