ആദിവാസി -ദലിത് വിദ്യാഭ്യാസ മെമ്മോറിയലുമായി 'ആദിശക്തി'
text_fieldsകൊച്ചി: ആദിവാസി- ദലിത് വിദ്യാർഥികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാൻ സമഗ്രമായ വിദ്യാഭ്യാസ മെമ്മോറിയല്‍ നവംബറിൽ സർക്കാറിന് സമർപ്പിക്കുമെന്ന് ആദിശക്തി. ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ 2015ല്‍ ആറളത്ത് രൂപവത്കൃതമായ എസ്.സി- എസ്.ടി വിദ്യാർഥി കൂട്ടായ്മയാണ് ആദിശക്തി.
തിരുവിതാംകൂറിൽ 1896ൽ ഡോ. പൽപ്പുവിെൻറ നേതൃത്വത്തിൽ ശ്രീമൂലം തിരുന്നാളിന് സമർപ്പിച്ച ഈഴവ മെമ്മോറിയലിനെ അനുസ്മരിപ്പിക്കും വിധമാണ് ആദിശക്തിയുടെ മെമ്മോറിയലെന്ന് ഗോത്ര മഹാസഭ നേതാവ് എം. ഗീതാനന്ദൻ പറഞ്ഞു. ആദിവാസികളുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു നീക്കം.
കുട്ടികളുടെ കൊഴിഞ്ഞുപോക്ക്, സംവരണസീറ്റുകളുടെ അപര്യാപ്തത, പഠനമാധ്യമങ്ങളുടെ അഭാവം തുടങ്ങി ആദിവാസികൾ നേരിടുന്ന വെല്ലുവിളികൾക്ക് സർക്കാർ പരിഹാരമുണ്ടാക്കണം. വയനാട് ജില്ലയില്‍ പ്ലസ് വണ്ണിന് അപേക്ഷിച്ച 2287 ആദിവാസി വിദ്യാർഥികള്‍ക്കും സീറ്റ് അനുവദിക്കണം. നിലവില്‍ 794 സീറ്റ് മാത്രമേ വകയിരുത്തിയിട്ടുള്ളു.കൊച്ചിയിൽ ആദിവാസി വിദ്യാർഥികൾക്ക് ഹോസ്റ്റല്‍ സൗകര്യമില്ല. കൊച്ചിയിലെ കോളജുകളിൽ പ്രവേശനം ലഭിച്ച് വിദ്യാർഥികൾ പഠനം ഉപേക്ഷിക്കുന്ന അവസ്ഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.