ആദിവാസി സമൂഹം അറിവുതേടി കടന്നുവരണം -നഞ്ചിയമ്മ
text_fieldsപൂക്കോട്ടുംപാടം: വനത്തിനകത്ത് മാത്രം ഒതുങ്ങിക്കൂടുന്ന ആദിവാസി സമൂഹം അറിവുനേടി പൊതുസമൂഹത്തിലേക്ക് കടന്നുവരണമെന്ന് ഗായിക നഞ്ചിയമ്മ പറഞ്ഞു.
പൂക്കോട്ടുംപാടത്ത് അമരമ്പലം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച സാംസ്കാരിക പരിപാടിയായ ആർപ്പോ അമരമ്പലം സീസൺ രണ്ട് നങ്കആട്ട ആദിവാസി ഊരുത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു. തന്റെ പാടാനുള്ള കഴിവിന് അംഗീകാരം ലഭിച്ചതാണ് ഇന്ന് ഇത്തരം വേദികളിൽ പങ്കെടുക്കാനുള്ള അവസരം ലഭിച്ചതെന്നും നഞ്ചിയമ്മ കൂട്ടിച്ചേർത്തു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കൽ ഹുസൈൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അനിത രാജു, സ്ഥിരം സമിതി അധ്യക്ഷന്മാരായ എ.കെ. ഉഷ, അബ്ദുൽ ഹമീദ് ലബ്ബ തുടങ്ങിയവർ സംസാരിച്ചു.
സ്ഥിരംസമിതി അധ്യക്ഷനും സ്വാഗതസംഘം ചെയർമാനുമായ അനീഷ കവളമുക്കട്ട സ്വാഗതവും ടി.ഇ.ഒ മധു നന്ദിയും പറഞ്ഞു.
തുടർന്ന് പാട്ടക്കരിമ്പ് ആദിവാസി കോളനിയിലേയും മറ്റു പട്ടിക വർഗകോളനികളിലേയും കലാകാരന്മാർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.