പത്ത് വർഷത്തിനുശേഷം സംസ്ഥാനത്ത് ആദിവാസി ദിനാചരണം
text_fieldsകാസർകോട്: തദ്ദേശീയ ജനസമൂഹ (ആദിവാസി)ത്തിെൻറ നിലനിൽപിന് െഎക്യരാഷ്ട്രസഭ പ്രഖ്യാപിച്ച ദിനം പത്ത് വർഷത്തിനുശേഷം കേരളം ആചരിക്കുന്നു. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കുന്നതിനും തനത് സംസ്കാരത്തിന് സംരക്ഷണം നൽകുന്നതിനും പൗരാവകാശങ്ങൾ അനുവദിക്കുന്നതിനും സെപ്റ്റംബർ 13 ലോക ആദിവാസി ദിനമായി െഎക്യരാഷ്ട്ര സഭ 2007ൽ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് ഇതുവരെ ആരും തിരിഞ്ഞുനോക്കിയിരുന്നില്ല. ആദിവാസി ഭൂമികളിലും സംസ്കാരത്തിലും ൈകയേറ്റം തുടരുന്നുവെന്നല്ലാതെ സംരക്ഷിക്കാനുള്ള നടപടികൾ ഉണ്ടായിട്ടില്ല.
പത്താം വാർഷികത്തിലെങ്കിലും പൊതുശ്രദ്ധയിൽ കൊണ്ടുവരണമെന്ന യു.എൻ നിർദേശ പ്രകാരമാണ് കേരളം ഇപ്പോൾ ആദിവാസി ദിനം അനുസ്മരിക്കുന്നത്. അന്നേദിവസം സംസ്ഥാനത്തെ മുഴുവൻ ആദിവാസി ഉൗരുകളിലും ജനപ്രതിനിധികൾ എത്താനാണ് സർക്കാർ തീരുമാനം. 4000ത്തോളം വരുന്ന ആദിവാസി ഉൗരുകളിൽ എന്തെങ്കിലും പ്രവൃത്തി പൂർത്തിയാക്കാൻ ബാക്കിയുണ്ടെങ്കിൽ പൂർത്തീകരിച്ച് അതിെൻറ ഉദ്ഘാടനം അന്ന് നിർവഹിക്കണം. മന്ത്രിമാർ, എം.എൽ.എമാർ തുടങ്ങിയ ജനപ്രതിനിധികൾ ഉൗരുകളിലെത്തി ഉൗരുമൂപ്പനെ പൊന്നാടയണിയിക്കണം. ജനപ്രതിനിധികൾ ഉൗര് ശുചീകരിക്കണം. ഒരു ഉൗരും ശുചീകരിക്കാതെ വിടരുത്. കുടിവെള്ളത്തിനായിരിക്കണം പ്രാധാന്യം.
ആദിവാസി (തദ്ദേശീയ ജനസമൂഹ) ദിനത്തിെൻറ പത്താം വാർഷികം പിന്നിട്ടാൽ കുടിവെള്ളം കിട്ടാത്ത സ്ഥിതി ഉൗരുകളിൽ ഉണ്ടാവാൻ പാടില്ലെന്നാണ് പട്ടികവർഗ വകുപ്പിെൻറ നിർദേശം. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വിതുര പൊതിയകാല കോളനിയിൽ മന്ത്രി എ.കെ. ബാലൻ നിർവഹിക്കും. ജില്ലതലങ്ങളിലും പരിപാടികളുണ്ട്.
കാസർകോട് ജില്ലയിൽ കോടോം ബേളൂരിൽ കുടിവെള്ള പദ്ധതിയാണ് ഉദ്ഘാടനം ചെയ്യുന്നത്. ലോകത്ത് 37 കോടി ആദിവാസികളുടെ തനത് സംസ്കാരം അപകടത്തിലായതിനെ തുടർന്നാണ് അവ സംരക്ഷിക്കുന്നതിന് പ്രത്യേക ദിനം വിഭാവനം ചെയ്തത്. ലോക ജനസംഖ്യയുടെ അഞ്ചുശതമാനവും ദരിദ്ര ജനവിഭാഗത്തിെൻറ 15 ശതമാനവുമാണ് ആദിവാസികളുള്ളത്. 5000 വ്യത്യസ്ത സംസ്കാരങ്ങളിലായി ജീവിക്കുന്ന ഇവർ കേരളത്തിൽ അഞ്ചുലക്ഷം വരും. സംസ്ഥാന ബജറ്റിെൻറ 2.5 ശതമാനം ഇവർക്ക് നീക്കിവെക്കുന്നുണ്ട്. കഴിഞ്ഞ ബജറ്റിൽ നീക്കിെവച്ച തുകയിൽ 94 ശതമാനം വിനിയോഗിച്ചിട്ടുണ്ടെന്ന് പട്ടികവർഗ ജോയൻറ് ഡയറക്ടർ ആർ. പ്രസന്നൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.