ആദിവാസി വിദ്യാർഥിനികൾക്ക് പീഡനം: പ്രതികൾ കസ്റ്റഡിയിലെന്ന് സൂചന
text_fieldsമാനന്തവാടി: ആദിവാസി വിദ്യാർഥിനികളെ ഊട്ടിയിലെ ആഡംബര ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ച സംഭവത്തിൽ പ്രതികൾ പൊലീസ് കസ്റ്റഡിയിലായതായി സൂചന. കോഴിക്കോട് നാദാപുരം സ്വദേശികളായ 30, 24 വയസ്സുള്ള യുവാക്കളാണ് പ്രതികളെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർ ഉപയോഗിച്ച മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കർണാടകയിൽനിന്ന് കണ്ണൂരിൽ എത്തിയതായി മനസ്സിലായതോടെ കണ്ണൂർ പൊലീസിെൻറ സഹായം തേടുകയായിരുന്നു.
പ്രതികളെന്ന് കരുതുന്നവരുടെ ഫോട്ടോ ഇരകളായ പെൺകുട്ടികൾ തിരിച്ചറിഞ്ഞു. മാനന്തവാടി സ്പെഷൽ മൊബൈൽ സ്ക്വാഡ് ഡിവൈ.എസ്.പി കുബേരൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്. മാനന്തവാടി നഗരസഭക്ക് കീഴിലെ ഗ്രാമപ്രദേശത്തെ 17, 14 വയസ്സുള്ള കുട്ടികളാണ് പീഡനത്തിനിരയായത്. പ്ലസ് വണ്‍ വിദ്യാർഥിനിയായ 17കാരി പീഡനത്തിനിരയായെന്ന് വൈദ്യപരിശോധനയിൽ സ്ഥിരീകരിച്ചു.
ഏഴാം ക്ലാസ് വിദ്യാർഥിനിയായ 14കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായും പരാതിയുണ്ട്. കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പീഡനം, പീഡനശ്രമം, കുട്ടികൾക്കെതിരായ അതിക്രമം തടയൽ നിയമം, പട്ടികജാതി- വർഗ അതിക്രമം തടയൽ നിയമം തുടങ്ങിയവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
30കാരന് 17കാരിയുമായി മൊബൈല്‍ വഴി അടുത്തശേഷമാണ് കുട്ടിയുടെ ബന്ധുവായ 14കാരിയെ തെൻറ കൂട്ടുകാരനായ 24കാരന് പരിചയപ്പെടുത്തിയത്. ജൂണ്‍ 16ന് കുട്ടികളുടെ താമസസ്ഥലത്തെത്തിയ യുവാക്കള്‍ കാറില്‍ കയറ്റി ഊട്ടിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ലോഡ്ജില്‍ മുറിയെടുത്ത് പീഡിപ്പിച്ചശേഷം പിറ്റേന്ന് ഇരുവരേയും ബത്തേരിയില്‍ തിരികെ കൊണ്ടുവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.