ഒഴുക്കുന്നത് കോടികൾ; ആദിവാസികൾക്ക് പുല്ലുമേഞ്ഞ കുടിൽ
text_fieldsവെള്ളമുണ്ട: ആദിവാസി ഭവന പദ്ധതിക്ക് കോടികൾ ഒഴുക്കുമ്പോഴും ആദിവാസികൾക്ക് പുല്ലുമേഞ്ഞ കുടിലിൽ. തൊണ്ടർനാട്-വെള്ളമുണ്ട പഞ്ചായത്തുകളിലെ വിവിധ കോളനികളിലാണ് പരമ്പരാഗത കുടിലുകൾക്ക് മാറ്റമില്ലാതെ നൂറുകണക്കിന് കുടുംബങ്ങൾ കാലങ്ങളായി ജീവിതം നയിക്കുന്നത്.
തൊണ്ടർനാട് പഞ്ചായത്തിലെ നിരവിൽപുഴ, കുഞ്ഞോം, വാളാംതോട്, വെള്ളമുണ്ട പഞ്ചായത്തിലെ പാലയാണ, കരിങ്ങാരി, പുളിഞ്ഞാൽ, മംഗലശ്ശേരി, നെല്ലിക്കച്ചാൽ, മഴുവന്നൂർ തുടങ്ങിയ കോളനികളിലായി പതിറ്റാണ്ടുകളായി പുല്ലുമേഞ്ഞ കുടിലുകളിൽ താമസിക്കുന്ന ആദിവാസികളാണ് ഇന്നും ദുരിതജീവിതം നയിക്കുന്നത്. മുളകൊണ്ടും പാളകൊണ്ടും നിർമിച്ച കുടിലുകളിൽ നമ്പറിട്ടു പോയ പഞ്ചായത്ത് അധികൃതർ ഇവരുടെ വീടിനു വേണ്ടിയുള്ള അപേക്ഷകൾ പരിഗണിക്കുന്നില്ലെന്നും പരാതിയുണ്ട്.
ഭൂമിക്കുവേണ്ടി സമരത്തിനിറങ്ങിയ കുടുംബങ്ങൾക്കു ഭൂമി ലഭിച്ചിരുന്നെങ്കിലും കുടിലുകൾക്കുമാത്രം മാറ്റമില്ല. സമരഭൂമികളിൽ കാറ്റടിച്ചാൽ പറക്കുന്ന കൂരകളിൽ തന്നെയാണ് ഇന്നും നിരവധി കുടുംബങ്ങൾ താമസിക്കുന്നത്. ആദിവാസി ഭൂസമരം കൊടുമ്പിരികൊണ്ട സമയത്ത് പാർട്ടി പ്രവർത്തകരുടെ സഹായമുണ്ടായിരുന്നെങ്കിലും ഭൂമി ലഭിച്ചതോടെ അവരും പിന്തിരിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.