ആദിവാസികളുടെ കുടില്‍ കത്തിച്ച സംഭവം; 43 പേര്‍ക്കെതിരെ കേസ്; പ്രത്യേക പൊലീസ് സംഘം കോളനിയിലെത്തി
text_fieldsഅടിമാലി: ഭൂമി തട്ടിയെടുക്കാന്‍ പാതിരാത്രിയില്‍ ആദിവാസി സ്ത്രീകളെ അടിച്ചോടിച്ച് കുടില്‍ കത്തിച്ച സംഭവത്തില്‍ 43 പേരെ പ്രതിയാക്കി പൊലീസ് കേസെടുത്തു. വധശ്രമം, ആദിവാസി സ്ത്രീകളോടുള്ള ക്രൂരത, സംഘം ചേര്‍ന്ന് ആക്രമിക്കല്‍, ഭവനഭേദനം മുതലായ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. പ്രതികളെ കുറിച്ച് പൊലീസിനു വിവരം ലഭിച്ചെങ്കിലും എല്ലാവരും ഒളിവിലാണ്. പടിക്കപ്പ് സ്വദേശി ബോബനെ പ്രതി ചേര്‍ത്തു.
ചൊവ്വാഴ്ച മൂന്നാര്‍ ഡിവൈ.എസ്.പി അനിരുദ്ധന്‍െറ നേതൃത്വത്തിലത്തെിയ പൊലീസ് സംഘം ആദിവാസികളില്‍നിന്ന് മൊഴിയെടുത്ത് അന്വേഷണം കാര്യക്ഷമമാക്കി. ആദിവാസികളുടെ കൈവശമിരുന്ന ഭൂമി ഇപ്പോള്‍ ആദിവാസികളല്ലാത്ത നാട്ടുകാരുടെ കൈവശമാണെന്നും പൊലീസ് കണ്ടത്തെി. ആദിവാസികളുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് കൈയേറ്റക്കാരുടെ ആക്രമണം ചെറുക്കാനും സംരക്ഷണം നല്‍കാനും പടിക്കപ്പ് ആദിവാസി കോളനിയില്‍ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു.
അടിമാലി എസ്.ഐ ലാല്‍സി ബേബിയുടെ നേതൃത്വത്തിലുള്ള പൊലീസിനെയാണ് ഇവിടെ ഡ്യൂട്ടിക്ക് നിയോഗിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് മുഖംമൂടി ധരിച്ചത്തെിയ അക്രമി സംഘം ആദിവാസി സ്ത്രീകളെ അടിച്ചോടിച്ച് കുടിലിനു തീയിട്ടത്. തെളിവ് നശിപ്പിക്കാന്‍ കുടില്‍ ഇരുന്ന ഭാഗത്ത് കപ്പകൃഷി ഇറക്കി. അടിമാലി പഞ്ചായത്തിലെ പടിക്കപ്പ് ആദിവാസിക്കുടിയില്‍ താമസിക്കുന്ന ജര്‍മന്‍ പൊന്നപ്പന്‍െറ കുടിലാണ് തീയിട്ടു നശിപ്പിച്ചത്. കുടിയില്‍ താമസിച്ചിരുന്ന ഉദയകാളി (66), വിമല ബിന്ദു (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. രാത്രിയില്‍ ഭയന്ന് ഓടിയ സ്ത്രീകള്‍ വീണ് പരിക്കേറ്റാണ് ആശുപത്രിയില്‍ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.