Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2020 11:27 PM IST Updated On
date_range 3 Jan 2020 11:30 PM IST‘ആദിവാസികളാണെന്നതിനാൽ എന്തുമാകാമെന്ന് കരുതരുത്’
text_fieldsbookmark_border
തിരുവനന്തപുരം: ആദിവാസി ദലിത് മുന്നേറ്റസമിതിയുടെ നേതൃത്വത്തിൽ അരിപ്പ ഭൂസമരത്ത ിൽ പങ്കെടുക്കുന്ന കുടുംബങ്ങൾ സെക്രട്ടേറിയറ്റിന് മുന്നിൽ ആരംഭിച്ച 100 മണിക്കൂർ പട്ട ിണി കഞ്ഞിവെപ്പ് സമരം നാലാം ദിവസത്തിലേക്ക്. മൂന്നാം ദിവസത്തെ സമരം സജി കെ.ചേരമൻ ഉദ് ഘാടനം ചെയ്തു.
ഭൂരഹിതരായ ആദിവാസികൾക്ക് നൽകാൻ ഭൂമിയിെല്ലന്നാണ് സർക്കാർ പ റയുന്നതെന്നും അതേസമയം അഞ്ചേകാൽ ലക്ഷം ഏക്കർ ഭൂമി കുത്തകകൾ കൈയടക്കിവെച്ചിരിക്കു കയാണെന്നും സി.എസ്. മുരളി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഒാഫിസിന് മുന്നിൽ അരിപ്പ സമരക്കാ ർക്കുനേരെ അകാരണമായുണ്ടായ പൊലീസ് നടപടി പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. ദലിത് ആദിവാസി സ്ത്രീ പൗരാവകാശ കൂട്ടായ്മ സമരത്തിന് ഐക്യദാർഢ്യമർപ്പിച്ചു. ആദിവാസി ഗോത്ര സമുദായ സംഘടനാ നേതാവ് എം. ഗീതാനന്ദൻ, ആദിവാസി ദലിത് മുന്നേറ്റസമിതി പ്രസിഡൻറ് ശ്രീരാമൻ കൊയ്യോൻ, രമേശൻ എന്നിവർ സംസാരിച്ചു.
അരിപ്പ ഭൂസമരത്തിെൻറ ഏഴാം വാര്‍ഷികത്തോടനുബന്ധിച്ച് കൃഷി ഭൂമി നല്‍കുക, സമരഭൂമിയില്‍ നടത്തിവന്നിരുന്ന നെല്‍കൃഷി നിരോധിച്ച നടപടി പുനഃപരിശോധിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആദിവാസി കുടുംബങ്ങള്‍ സമരം ചെയ്യുന്നത്. ഡിസംബർ 29ന് കുളത്തൂപ്പുഴയിൽനിന്ന് പദയാത്രയായി തിരിച്ച് 31ന് മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലെത്തി കഞ്ഞിെവച്ച് 100 മണിക്കൂർ സമരം ചെയ്യാനായിരുന്നു ഇവരുടെ ശ്രമം. എന്നാൽ, പൊലീസ് നേതാക്കളെയും അണികളെയും നീക്കം ചെയതതിനെതുടർന്നാണ് സമരം സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാറ്റിയത്.
അരിപ്പ ഭൂസമരം: പൊലീസ് ബലപ്രയോഗം മനുഷ്യാവകാശ ലംഘനമെന്ന് നേതാക്കൾ
തിരുവനന്തപുരം: അരിപ്പ ഭൂസമരക്കാരുടെ കഞ്ഞിവെപ്പ് സമരത്തെ ഭൂപരിഷ്കരണ നിയമം നടപ്പാക്കിയതിെൻറ ആഘോഷവേളയിൽ അടിച്ചമർത്തിയ നടപടി മനുഷ്യാവകാശ ലംഘനമാെണന്ന് ആദിവാസി ദലിത് മുന്നേറ്റ സമിതി, ആദിവാസി ഗോത്രമഹാസഭ സംഘടനകളുടെ നേതാക്കൾ ആരോപിച്ചു. ഏഴു വർഷമായി നടത്തുന്ന അരിപ്പ ഭൂസമരത്തെ തകർക്കാനാണ് സർക്കാർ ശ്രമമെന്നും വാർത്തസമ്മേളനത്തിൽ ആേരാപിച്ചു.
കൃഷിഭൂമി നൽകുക, സമരഭൂമിയിൽ കാർഷികവൃത്തികൾ നിരോധിച്ച സർക്കാർ ഉത്തരവ് പിൻവലിക്കുക എന്നീ ആവശ്യങ്ങളുയർത്തി ജനുവരി ഒന്നു മുതൽ 100 മണിക്കൂർ മുഖ്യമന്ത്രിയുടെ വസതിക്കുമുന്നിൽ പട്ടിണി കഞ്ഞിവെപ്പ് സമരം പ്രഖ്യാപിച്ചിരുന്നു. ദേവസ്വം ബോർഡ് ജങ്ഷനുമുന്നിൽ ഗോത്രപൂജക്ക് നടപടി തുടങ്ങിയപ്പോൾ പാചകം ചെയ്യാൻ സ്ഥലം കാട്ടിത്തരാമെന്ന വ്യാജേന ശ്രീരാമൻ കൊയ്യോൻ അടക്കം നേതാക്കളെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചു. സമരക്കാർക്കെതിരെ ബലപ്രയോഗം നടത്തി.
അറസ്റ്റ് പ്രതിരോധിക്കാൻ ശ്രമിച്ച സത്രീകൾക്കും കുട്ടികൾക്കും നേരെ അതിക്രമമുണ്ടായി. ജാതീയവും വംശീയവുമായ അതിക്രമവും നടന്നു. ആദിവാസി-ദലിത് സ്ത്രീകളെയും കുട്ടികളെയും വലിച്ചിഴക്കുന്നതിനും ബലപ്രയോഗത്തിനും നേതൃത്വം നൽകിയ പൊലീസിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് നേതാക്കളായ ശ്രീരാമൻ കൊയ്യോൻ, എം. ഗീതാനന്ദൻ എന്നിവർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story